അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബ്രോഡിന് ഐ സി സിയുടെ താക്കീത്
ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ട്,ഐ സി സി,ട്വന്‍റി-20 ലോകകപ്പ്,ബ്രോഡ്
ദക്ഷിണാഫ്രിയ്ക്കെതിരായ മത്സരത്തില്‍ ബൌളിംഗിനിടെ ബാറ്റ്‌സ്മാന്‍റെ ശ്രദ്ധതിരിക്കാന്‍ ആംഗ്യങ്ങള്‍ കാണിച്ചതിന് ഇംഗ്ലീഷ് ഫാസ്റ്റ് ബൌളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് ഐ സി സിയുടെ താക്കീത്. ബ്രോഡിന്‍റെ നടപടിക്കെതിരെ ദക്ഷിണാഫ്രിക്ക ഐ സി സിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മാച്ച് റഫറി അലന്‍ ഹര്‍സ്റ്റ് ബ്രോഡിന് താക്കീത് നല്‍കിയത്. മത്സരത്തില്‍ അമ്പയര്‍മാരായിരുന്ന സ്റ്റീവ് ഡേവിസിനോടും അലന്‍ ഹില്ലിനോടും കൂടിയാലോചിച്ചശേഷമായിരുന്നു മാച്ച് റഫറിയുടെ നടപടി.

ദക്ഷിണാഫ്രിയ്ക്കക്കെതിരായ സൂപ്പര്‍ എട്ട് മത്സരത്തിന്‍റെ പതിനേഴാം ഓവറിലായിരുന്നു വിവാദമായ സംഭവം.
ബൌള്‍ ചെയ്യാനായി ക്രീസിനടുത്തേക്ക് ഓടിയെത്തുന്നതിനിടെ ബ്രോഡ് ഒരു ഫീല്‍ഡര്‍ക്കു നേരെ കൈ ചൂണ്ടുകയും ബൌളിംഗ് തുടരുകയും ചെയ്തു. ഫീല്‍ഡര്‍ ശരിയായ സ്ഥാ‍നത്തല്ല നില്‍ക്കുന്നതെന്ന് കാണിക്കാനായിരുന്നു താന്‍ വിരല്‍ ചൂണ്ടിയതെന്നായിരുന്നു ബ്രോഡിന്‍റെ ന്യായീകരണം.

എന്നാല്‍ ബാറ്റ്‌സ്മാന്‍റെ ശ്രദ്ധ തിരിക്കാനായി നടത്തിയ വിഫലശ്രമമായിരുന്നു ഇതെന്നായിരുന്നു ദക്ഷിണാഫ്രിക്കയുടെ ആരോപണം.വെസ്റ്റിന്‍ഡീ‍സിനെ നാട്ടില്‍ നടന്ന എകദിന പരമ്പരയ്ക്കിടെയും ബ്രോഡ് സമാനമായ പ്രവര്‍ത്തിയിലൂടെ ബാറ്റ്‌സ്മാന്‍റെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബ്രോഡിന്‍റെ നടപടിയെ ന്യായീകരിച്ചത് കൂടുതല്‍ വിവാദമാവുകയും ചെയ്തു. ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൌള ഷോണ്‍ പോ‍ള്ളോക്കാണ് ഇത് തുടങ്ങിവച്ചതെന്നും കോളിംഗ്‌വുഡ് ആരോപിച്ചിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
കൂടുതല്‍
സമ്മര്‍ദ്ദം മികവ് പുറത്തെടുക്കും: ധോണി
ലങ്കാധിപത്യം തുടരുന്നു
ഇന്ത്യക്ക് ബ്രാവോ ഷോക്ക്
ധോണിയ്ക്ക് യൂനിസിന്‍റെ ഉപദേശം
ഇന്ത്യക്കിന്ന് ഗെയ്‌ല്‍ ചാലഞ്ച്
കിവികള്‍ക്ക് സൂപ്പര്‍ വിജയം