യുണൈറ്റഡ് പരിശീലകനെ തേടുന്നു

ലണ്ടന്‍| WEBDUNIA| Last Modified വ്യാഴം, 24 ഏപ്രില്‍ 2014 (11:46 IST)
PRO
PRO
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീം മാനേജ്‌മെന്റ് പരിശീലകനെ തേടി രംഗത്ത്. ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട പരിശീലകന്‍ ഡേവിഡ് മോയസിന്‍റെ പകരക്കാരനെയാണ് മാഞ്ചസ്റ്റര്‍ തേടുന്നത്.

നിലവില്‍ പകരക്കാരനായി ചുമതല നല്‍കിയത് റയന്‍ ഗിഗ്‌സിനാണ്. ഒടുവില്‍ കിട്ടുന്ന വിവരമനുസരിച്ച് കാര്‍ലോ ആഞ്ചലോട്ടിയെ മാഞ്ചസ്റ്റര്‍ ചുമതലയേല്പിക്കുമെന്നാണ് അറിയുന്നത്. മോയസിന്റെ പകരക്കാരനായി ഡച്ചുകാരന്‍ വാന്‍ ഗാല്‍ വരുമെന്നാണ് ആദ്യം പറഞ്ഞുകേട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :