ജര്‍മന്‍ കപ്പ്: മ്യൂണിക് ഫൈനലില്‍

മ്യൂണിക്| WEBDUNIA| Last Modified വെള്ളി, 18 ഏപ്രില്‍ 2014 (10:38 IST)
PRO
PRO
ബയറണ്‍ മ്യൂണിക് ജര്‍മന്‍ കപ്പ് ഫൈനലില്‍ കടന്നു. ഈ ജയത്തോടെ ബയറണ്‍ മ്യൂണിക്-ബൊറൂസിയ ഡോര്‍ട്ട്മുണ്ടുമായി ഫൈനലില്‍ ഏറ്റുമുട്ടും.

ഇന്നലെ പുലര്‍ച്ചെ നടന്ന സെമിയില്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബ് കെയ്‌സര്‍സ്ലാവുട്ടേണിനെതിരെ മികച്ച രീതിയില്‍ കളിക്കാനും മുന്നേറ്റങ്ങള്‍ നടത്താനും മ്യൂണിക്കിനായി. ആദ്യ സെമിയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് 2-0ത്തിന് വോള്‍ഫ്‌സ്‌ബെര്‍ഗിനെ തോല്‍പ്പിച്ച് ഫൈനലിലെത്തിയിരുന്നു.

ഒരിക്കല്‍ പോലും കെയ്‌സര്‍സ്ലാവുട്ടേണിന് മ്യൂണിക്കിന്റെ മുന്നില്‍ വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ബയറണുവേണ്ടി സ്വന്തം മൈതാനത്ത് ബാസ്റ്റിന്‍ ഷെയ്ന്‍സ്റ്റീഗര്‍(23), ടോണി ക്രൂസ്(32), തോമസ് മുള്ളര്‍(50 -പെനാല്‍റ്റി), മാരിയോ മാന്‍സൂക്കിച്ച്(78), മാരിയോ ഗോട്‌സെ(90+1) എന്നിവര്‍ സ്‌കോര്‍ ചെയ്തു. മെയ് 17-ന്‌ ബെര്‍ലിന്‍ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് കലാശ പോരാട്ടം. സിമോണ്‍ സോളര്‍(60) വകയായിരുന്നു സന്ദര്‍ശകരുടെ ഗോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :