ദ ഗ്രേറ്റസ്റ്റ്‌ ഇലവനില്‍ മെസിയും

ലണ്ടന്‍| WEBDUNIA|
PRO
എക്കാലത്തെയും മികച്ച ഫുട്ബോള്‍ കളിക്കാരെ കണ്ടെത്താന്‍ നടത്തിയ ദ ഗ്രേറ്റസ്റ്റ്‌ ഇലവന്‍ വോട്ടെടുപ്പിലൂടെ ലയണല്‍ മെസിയും സ്ഥാനം നേടി. ബ്രിട്ടനിലെ വേള്‍ഡ്‌ സോക്കര്‍ മാസികയാണ് ദ ഗ്രേറ്റസ്റ്റ്‌ ഇലവന്‍ വോട്ടെടുപ്പ് നടത്തിയത്. വേള്‍ഡ്‌ സോക്കര്‍ മാസികയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഫുട്ബോള്‍ പത്രപ്രവര്‍ത്തകരാണ്‌ ഗ്രേറ്റസ്റ്റ്‌ ഇലവനായി വോട്ടു ചെയ്‌തത്‌.

ഫുട്ബോള്‍ ലോകം ഇന്നുവരെ കണ്ടതില്‍ ഏറ്റവും മികച്ച കളിക്കാര്‍ അണിനിരക്കുന്ന ടീമില്‍, ഇപ്പോള്‍ മൈതാനത്തുള്ളവരുടെ ഇടയില്‍നിന്ന് ലയണല്‍ മെസ്സി മാത്രമാണ്‌ ഇടംപിടിച്ചത്‌. ഏറ്റവുമധികം വോട്ടുകിട്ടിയ കളിക്കാരന്‍ പശ്ചിമ ജര്‍മനിയുടെ താരമായിരുന്ന ഫ്രാന്‍സ്‌ ബെക്കന്‍ബോവറാണ്‌, 68 വോട്ട്‌. 64 വോട്ടുമായി പിന്നിലുണ്ട്‌.

സ്ട്രൈക്കര്‍മാരുടെ നിരയില്‍ രണ്ട്‌ ഇതിഹാസങ്ങളാണുള്ളത്‌. ബ്രസീലിന്റെ പെലെയും, അര്‍ജന്റീനയുടെ മെസിയും. ദ ഗ്രേറ്റസ്റ്റ്‌ ഇലവന്‍ വോട്ടെടുപ്പില്‍ പെലെയ്ക്ക്‌ 56 വോട്ടും മെസിയ്ക്ക് 46 വോട്ടും ലഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :