കായികതാരത്തെ എതിര്‍ടീം ആരാധകന്‍ മൂത്രത്തില്‍ കുളിപ്പിച്ചു

മോണ്ട് സെയിന്റ് മൈക്കിള്‍ :| WEBDUNIA|
PRO
ബ്രിട്ടീഷ് സൈക്ളിംഗ് താരം മാര്‍ക്ക് കാവന്‍ ഡിഷിനെതിരെ ആരാധകന്‍ മൂത്രം കവറിലാക്കി എറിഞ്ഞു. ടൂര്‍ദെ ഫ്രാന്‍സിന്റെ പതിനൊന്നാം സ്റ്റേജിലാണ് കാവൻഡിഷിന് ആരാധകന്റെ ആക്രമണം നേരിടേണ്ടി വന്നത്.

മത്സരത്തിനിടെ ആര്‍ഗോസ് ടീമിന്റെ ടോം വീലറിനെ ഒമേഗ ഫര്‍മ ടീം അംഗമായ കാവന്‍ഡിഷ് ഇടിച്ചിട്ടു വെന്നാരോപിച്ചാണ് ആരാധകന്‍ കാവന്‍ഡിഷിനു നേരെ ഇങ്ങനെ ഒരു ആക്രമണം നടത്തിയതെന്നാണ് താന്‍ തൊട്ടു പിന്നിലുണ്ടായിരുന്നെന്നും പക്ഷേ എറിയുന്നത് കണ്ടില്ലെങ്കിലും കാവന്‍ഡിഷ് മൂത്രത്തില്‍ കുളിച്ചുനില്‍ക്കുന്നത് കണ്ടെന്ന് പ്രസ് ഓഫീസറായ അലെസ്സാന്ദ്ര് ടെഗ്നര്‍ പറഞ്ഞു.

മാര്‍കിന് പ്രതിഷേധമല്ല, ദുഖമാണ് ഈ സംഭവത്തില്‍ ഉള്ളതെന്നും 200,000 ഓളം കാണികള്‍ റോഡില്‍ നിന്നിരുന്നെന്നും ആരാണിതു ചെയ്തതെന്ന് മാര്‍കിന്‍ അറിയാന്‍ കഴിഞ്ഞില്ലെന്നും ഔദ്യ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :