കൃഷന്‍ കൗഷിക് ഹോക്കി ടീമിന്റെ പുതിയ കോച്ച്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മഹാരാജാ കൃഷന്‍ കൗഷിക് ഇന്ത്യന്‍ സീനിയര്‍ പുരുഷ ഹോക്കി ടീമിന്റെ പുതിയ കോച്ചാവും. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയക്കാരനായ മുന്‍ കോച്ച് മൈക്കല്‍ നോബ്‌സിനെ പുറത്താക്കിയത്തിനെ തുടര്‍ന്നാണ് മുന്‍ ഒളിമ്പിക്‌സ് താരമായ മഹാരാജാ കൃഷന്‍ കൗഷികിനെ പുതിയ കോച്ചായി നിയമിച്ചത്.

ഹോക്കി ടീമിന് മറ്റൊരു വിദേശ കോച്ചിന്റെ സേവനം ലഭിക്കുന്നത് വരെ ടീം മാനേജറുടെ കീഴില്‍ ആയിരിക്കും കൗഷികിന്റെ പ്രവര്‍ത്തനം. നിയമനത്തില്‍ താന്‍ വളരെ സന്തുഷ്ടനാണെന്നും എല്ലാ കളിക്കാരെയും പരിഗണിച്ച് മുന്നോട്ട് പോകുമെന്നും മഹാരാജാ കൃഷന്‍ കൗഷിക് പറഞ്ഞു.

1980ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടിയ ടീമില്‍ അംഗമാണ് ഇദ്ദേഹം. നേരത്തെ കൗഷിക് വനിതാ ടീമംഗങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് ആരോഗ്യമന്ത്രാലയം നടത്തിയ അന്വേഷണത്തിലൂടെ ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

തന്നെ പുറത്താക്കിയതല്ലന്നും ആരോഗ്യപരമായ കാരണങ്ങളാല്‍ താന്‍ സ്വയം ഒഴിവായതാണെന്നും മുന്‍ കോച്ച് മൈക്കല്‍ നോബ്സ് പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :