പി കശ്യപിന് മികച്ച റാങ്കിംഗ്

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 28 ഡിസം‌ബര്‍ 2012 (10:38 IST)
PRO
ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരം പാരുപള്ളി കശ്യപിന് കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗ്.

ലോക ബാഡ്മിന്‍റണ്‍ ഫെഡറേഷന്‍ പുറത്തിറക്കിയ പുതിയ റാങ്കിംഗ് പ്രകാരം കശ്യപ് പതിനാലാമതാ‍ണ്. 20ല്‍നിന്നാണ് ഈ റാങ്കിലെത്തിയത്.

സയിദ് മോഡി ബാഡ്മിന്‍റണ്‍ ചാംപ്യന്‍ഷിപ്പിലെ കിരീട നേട്ടമാണ് കശ്യപിന് തുണയായത്.

ടൂര്‍ണമെന്‍റിലെ വനിതാ ഫൈനലില്‍ തോറ്റ ഇന്ത്യന്‍ താരം പി വി സിന്ധുവിനും മികച്ച റാങ്കിംഗ്. അഞ്ചു സ്ഥാനം മെച്ചപ്പെടുത്തി 19ലെത്തിയിരിക്കുകയാണ് പി വി സിന്ധു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :