നേട്ടങ്ങള്‍ മറന്ന് ചെല്‍‌സി: ലാം‌പാര്‍ഡ് പുറത്ത്

ലണ്ടന്‍| WEBDUNIA|
PRO
PRO
ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് ലാംപാര്‍ഡിനെ ചെല്‍സി ഒഴിവാക്കുന്നുവെന്ന് സൂചന. ചെല്‍സിയിലെ ലാം‌പാര്‍ഡിന്റെ കരിയര്‍ കഴിഞ്ഞുവെന്നും ജനുവരിയില്‍ പുതിയ ക്ലബിലേക്ക് പൊയ്‌ക്കൊള്ളാനുമാണ് ലാംപാര്‍ഡിനുള്ള നിര്‍ദേശം.

ആസ്റ്റണ്‍ വില്ലയെ 8-0ന് തോല്പിച്ച മത്സരത്തിലും ലാംപാര്‍ഡ് ഗോള്‍ സ്വന്തമാക്കിയിരുന്നു. പ്രീമിയര്‍ ലീഗില്‍ ലാംപാര്‍ഡിന്റെ അഞ്ഞൂറാം മത്സരമായിരുന്നു അത്.

ചെല്‍സിയില്‍ തുടരണമെന്നാണ് ലാംപാര്‍ഡ് കരുതിയിരുന്നതെങ്കിലും ജനുവരിയിലെ ട്രാന്‍സ്ഫറില്‍ പുതിയ ഏതെങ്കിലും ക്ലബിലേക്ക് മാറണമെന്ന് ചെല്‍സി ആവശ്യപ്പെട്ടു.

ചാമ്പ്യന്‍സ് ലീഗും മൂന്ന് പ്രീമിയര്‍ ലീഗുമുള്‍പ്പെടെ ക്ലബിനേറെ നേട്ടങ്ങളുണ്ടാക്കിയ താരമാണ് ലാംപാര്‍ഡ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :