ചെന്നൈ ഓപ്പണ്‍: ബൊപ്പെണ്ണയ്ക്ക് കൂ‍ട്ട് രാജീവ് റാം

ചെന്നൈ| WEBDUNIA| Last Modified വ്യാഴം, 27 ഡിസം‌ബര്‍ 2012 (14:54 IST)
PRO
ചെന്നൈ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണയ്ക്ക് യുഎസിന്‍റെ രാജീവ് റാം ഡബിള്‍സ് പങ്കാളിയാകും.

ബൊപ്പണ്ണയുടെ പങ്കാളിയായിരുന്ന മഹേഷ് ഭൂപതി ഇവിടെ കനേഡിയന്‍ താരം ഡാനിയല്‍ നെസ്റ്റര്‍ക്കൊപ്പമായിരിക്കും ഇറങ്ങുകയെന്ന് അറിയിച്ചു.

ദുബായിലും പാരീസിലും കിരീടം നേടുകയും ലണ്ടന്‍ മാസ്റ്റേഴ്സില്‍ റണ്ണറപ്പ് ആകുകയും ചെയ്ത ഭൂപതി - ബൊപ്പണ്ണ സഖ്യം അടുത്ത വര്‍ഷം പുതിയ പങ്കാളികള്‍ക്കൊപ്പമായിരിക്കും കളിക്കുക എന്നും മുന്‍പ് പ്രഖ്യാപിച്ചിരുന്നതാണ്.

പാക്കിസ്ഥാന്‍റെ ഐസം-ഉല്‍-ഹക്ക് ഖുറേഷിക്കൊപ്പവും യുഎസിന്‍റെ എറിക് ബുട്ടൊറാക്കിനൊപ്പവും ബൊപ്പണ്ണ മുന്‍പ് ഡബിള്‍സ് കളിച്ചിട്ടുണ്ട്. ചെന്നൈയിലും ബാങ്കോക്കിലും ബുട്ടൊറാക്കിനൊപ്പം ഡബിള്‍സ് കിരീടം നേടിയിട്ടുണ്ട് രാജീവ് റാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :