കായികാധ്യാപക സംഘടനയുടെ വോളിബോള്‍ ലീഗ്!

കോട്ടയം| WEBDUNIA|
PRO
കോളജ്‌ തലത്തില്‍ ഇന്ത്യയിലെ തന്നെ ആദ്യസംരംഭമായ ഒരു വോളിബോള്‍ ലീഗ് വരുന്നു. എം ജി സര്‍വകലാശാലയിലെ കായികാധ്യാപക സംഘടനയുടെ നേതൃത്വത്തില്‍ ചാമ്പ്യന്‍സ്‌ ലീഗ്‌ മാതൃകയിലാണ് വോളിബോള്‍ ലീഗ്‌ നടക്കുന്നത്. 2013 ജനുവരി ഏഴുമുതല്‍ ഫെബ്രുവരി 25 വരെയാണ് ലീഗ് നടക്കുക.

എട്ടു പ്രമുഖ ടീമുകളാണ് വോളിബോള്‍ ലീഗില്‍ പങ്കെടുക്കുക. ടീമുകളുടെ കണ്‍‌സോര്‍ഷ്യം രൂപീകരിച്ചിട്ടുണ്ട്. മത്സരത്തിന്‍റെ ഉടമകള്‍ ഈ ടീമുകള്‍ തന്നെയാണ് എന്നതാണ് സവിശേഷത.

ദേശീയ, അന്തര്‍ദ്ദേശീയ താരങ്ങള്‍ ഈ ലീഗില്‍ പങ്കെടുക്കുന്നുണ്ട്. എട്ടു വേദികളിലായി ഓരോ ടീമും 14 മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :