ചമ്പക്കര ജലോത്സവം: ചമ്പക്കുളം ചുണ്ടനു ട്രോഫി

എറണാകുളം| WEBDUNIA|
PRO
PRO
ജലോല്‍സവത്തില്‍ തൈക്കുടം ബോട്ട്‌ ക്ലബ്‌ തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ ട്രോഫി സ്വന്തമാക്കി. സിബിയാണ് തൈക്കുടം ബോട്ട്‌ ക്ലബ്‌ ക്യാപ്‌റ്റന്‍. ഹീറ്റ്‌സിലും മികച്ച പ്രകടനമാണു ചമ്പക്കുളം കാഴ്‌ചവച്ചത്‌. ചേന്നങ്കരി ദേവമാതാ ബോട്ട്‌ ക്ലബ്‌ തുഴഞ്ഞ ചെറുതന ചുണ്ടന്‍ രണ്ടാം സ്‌ഥാനത്തെത്തി. ടോമി ആന്റണിയാണ്‌ ദേവമാതാ ബോട്ട്‌ ക്ലബിന്റെ ക്യാപ്റ്റന്‍.

എ ഗ്രേഡ്‌ ഓടിവള്ളങ്ങളുടെ മല്‍സരത്തില്‍ താന്തോന്നി തുരുത്ത്‌ വി ബി സി ബോട്ട്‌ ക്ലബ്‌ തുഴഞ്ഞ താണിയന്‍ ഒന്നാം സ്‌ഥാനത്തും വളന്തകാട്‌ രാഗം ബോട്ട്‌ ക്ലബിന്റെ ശ്രീ ഗുരുവായൂരപ്പന്‍ രണ്ടാം സ്‌ഥാനവും നേടി.

ബി ഗ്രേഡ്‌ ഓടിവള്ളങ്ങളുടെ മല്‍സരത്തില്‍ കുറുന്തോട്ട ബോട്ട്‌ ക്ലബിന്റെ ജി ബി.തട്ടകന്‍ ഒന്നാം സ്‌ഥാനത്തും പനമ്പുകാട്‌ വിവേകാനന്ദന്‍ ചന്ദ്രിക ബോട്ട്‌ ക്ലബിന്റെ മയില്‍വാഹനന്‍ രണ്ടാം സ്‌ഥാനത്തും എത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :