ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ഫ്രാന്‍സിന്‍റെ കഷ്ടകാലം തീരുന്നില്ല (France lost again)
Bookmark and Share Feedback Print
 
PRO
ലോകകപ്പ് ഫുട്ബോളില്‍ നാണംകെട്ട് പുറത്തുപോയ മുന്‍ ലോക ചാമ്പ്യന്‍‌മാരായ ഫ്രാന്‍സിന് യൂറോ യോഗ്യതാ മത്സരത്തിലും തോല്‍‌വി. പുതിയ പരിശീലകന്‍ ലോറന്‍റെ ബ്ലാങ്കിനു കീഴില്‍ കളത്തിലിറങ്ങിയ നീലപ്പടയെ ദുര്‍ബലരായ ബെലാറസാണ് എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചത്. കളിതീരാന്‍ നാലു മിനുറ്റ് ശേഷിക്കെ സെര്‍ജി കിസ്‌ല്യാക്കാണ് ബെലാറസിന്‍റെ വിജയഗോള്‍ നേടിയത്. കൈയടിയോടെ ഫ്രഞ്ച് താരങ്ങളെ കളിക്കളത്തിലേക്ക് എതിരേറ്റ കാണികള്‍ കൂവലോടെയാണ് അവരെ യാത്രയാക്കിയത്.

ഗ്രൂപ്പ് എയിലെ മറ്റൊരു യോഗ്യതാപോരാട്ടത്തില്‍ ലോകകപ്പിലെ ഹീറോ ആയ മിറോസ്ലവ് ക്ലോസെ രണ്ടാം പകുതിയില്‍ നേടിയ ഗോളില്‍ ബെല്‍ജിയത്തെ മറികടന്ന് ജര്‍മനി വിജയത്തുടക്കം കുറിച്ചു. 51ആം മിനുറ്റിലായിരുന്നു ക്ലോസെയുടേ വിജയഗോള്‍. മുന്‍ ലോക ചാമ്പ്യന്‍‌മാരായ ഇറ്റലി ദുര്‍ബലരായ എസ്റ്റോണിയയോട് കഷ്ടിച്ച് രക്ഷപ്പെട്ടു.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇറ്റലിയുടെ വിജയം. മറ്റൊരു ശ്രദ്ധേയ പോരാട്ടത്തില്‍ ലോകചാമ്പ്യന്‍‌മാരായ സ്പെയിന്‍ ലൈകന്‍സ്റ്റിനെ എതിരില്ലാ‍ത്ത നാലുഗോളുകള്‍ക്ക് മുക്കി. സ്പെയിനിനു വേണ്ടി ഫെര്‍ണാടൊ ടോറസ് ഇരട്ട ഗോളോടെ ഗോള്‍വരച്ചയ്ക്ക് വിരാമമിട്ടപ്പോള്‍ ഡേവിഡ് വിയ്യയും ഡേവിഡ് സില്‍‌വയും സ്പെയിനിന്‍റെ ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി.

ഗ്രൂപ്പ് ഇയിലെ മറ്റൊരു മത്സരത്തില്‍ ലോകകപ്പ് റണ്ണറപ്പുകളായ ഹോളണ്ട് സാന്‍ മറീനൊയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് മുക്കി. ജാണ്‍ ഹണ്ടെലറുടെ ഹാട്രിക്കും ഡിര്‍ക് ക്യുയറ്റിന്‍റെ പെനല്‍റ്റി ഗോളും വിരമിക്കല്‍ തീരുമാനം മാറ്റി ടീമില്‍ തിരിച്ചെത്തിയ റൂഡ് വാന്‍ നെസ്റ്റല്‍‌റൂയിയുടെ ഇഞ്ചുറി ടൈം ഗോളുമാണ് ഓറഞ്ച്പ്പടയ്ക്ക് വന്‍‌ജയമൊരുക്കിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍