ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ബൊപ്പണ്ണ സഖ്യം മൂന്നാം റൌണ്ടില്‍ (Qureshi-Bopanna enters in third round)
Bookmark and Share Feedback Print
 
യു എസ് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണയും പാകിസ്ഥാന്റെ ഖുറേശിയും മൂന്നാം റൌണ്ടില്‍ കടന്നു. രണ്ടാം റൌണ്ടില്‍ ജര്‍മ്മനിയുടെ മൈക്കല്‍ കോള്‍മാന്‍- ഫിന്‍ലന്‍ഡിന്റെ ജര്‍ക്കോ നീമിനെന്‍ സഖ്യത്തെയാണ് ഇവര്‍ തോപ്പിച്ചത്. സ്കോര്‍: 6-4, 6-4.

പുരുഷ വിഭാഗം സിംഗിള്‍സില്‍ നാലാം സീഡ് ആന്‍ഡി മുറെ മൂന്നാം റൌണ്ടില്‍ കടന്നു. ഡസ്റ്റിന്‍ ബ്രൌണിനെയാണ് മുറെ കീഴടക്കിയത്. സ്കോര്‍: 7-5, 6-3, 6-0. മറ്റൊരു മത്സരത്തില്‍ സ്പെയിനിന്റെ പത്താം സീഡ് താരം ഡേവിഡ് ഫെറര്‍ ജര്‍മ്മനിയുടെ ബെഞ്ചമിന്‍ ബെക്കറെ പരാജയപ്പെടുത്തി മൂന്നാം റൌണ്ടിലെത്തി. സ്കോര്‍: 6-3, 6-4, 6-4.

വനിതാ സംഗിള്‍സില്‍ മൂന്നാം സീഡ് താരം വീനസ് വില്യംസ്, എലേന ഡെമന്‍ഡീവ, കിം ക്ലൈസ്റ്റേഴ്സ് അന ഇവാനോയിച്ച് എന്നിവര്‍ മൂന്നാം റൌണ്ടില്‍ കടന്നു. ടോപ്‌സീഡ് കരോലിന്‍ വോസ്‌നിയാക്കിയും പതിനാലാം സീഡ് മരിയ ഷറപോവയും മൂന്നാം റൗണ്ടിലെത്തി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍