ന്യൂയോര്‍ക്ക്, വെള്ളി, 3 സെപ്റ്റംബര്‍ 2010( 08:53 IST )
യു എസ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സീഡ് താരം റാഫേല്‍ നദാല്‍ മറ്റൊരു മികച്ച ജയം കൂടി സ്വന്തമാക്കി. ജര്‍മ്മനിയുടെ ആന്‍ഡ്രാസ് ബെക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് മൂന്നാം റൌണ്ടില്‍ കടന്നത്. സ്കോര്‍: 6-3, 6-4, 6-3. മറ്റൊരു മത്സരത്തില്‍ ആറാം സീഡ് താരം നിക്കോള ഡേവിഡെങ്കോയെ ഫ്രാന്‍സിന്റെ സീഡ് ചെയ്യപ്പെടാത്ത താരം റിച്ചാര്‍ഡ് ഗസ്ഗറ്റ് അട്ടിമറിച്ചു. സ്കോര്‍:6-3, 6-4, 6-2.
വനിതാ സിംഗിള്‍സില്‍ ഡെന്മാര്‍ക്കിന്റെ ഒന്നാം സീഡ് താരം കാരൊലിന്‍ വോസ്നിയാക്കി നേരിട്ടുള്ള സെറ്റുകള്‍ക്ക് കൈ ചെന്‍ ചാങിനെ കീഴടക്കി മൂന്നാം റൌണ്ടില്‍ കടന്നു. സ്കോര്‍: 6-0, 6-0. മറ്റൊരു മത്സരത്തില്‍ പതിനാലാം സീഡ് താരം മരിയ ഷറപ്പോവ ബെന്‍സോവയെ തോല്‍പ്പിച്ച് മൂന്നാം റൌണ്ടിലെത്തി. സ്കോര്‍: 6-1, 6-2. കുസ്നെറ്റ്സോവ, ജെലേന ജാങ്കോവിച്ച് എന്നിവരും മൂന്നാം റൌണ്ടില്‍ കടന്നു.
വനിതാ സിംഗിള്‍സിലും ഇന്ത്യന്‍ താരം സാനിയ മിര്‍സയുടെ സഖ്യം ആദ്യ റൌണ്ടില്‍ തന്നെ പുറത്തായി. റഷ്യയുടെ പതിനൊന്നാം സീഡ് സഖ്യം അലിസാ ക്ലെബനോവ- എകാതെരിന മകരോവ സഖ്യാമാണ് സാനിയ മിര്‍സ- വേര ഡഷ്‌ഹൈവിന സഖ്യത്തെ പരാജയപ്പെടുത്തിയത്. സ്കോര്‍: 7-6, 6-2, 7-6.