ന്യൂയോര്‍ക്ക്, വ്യാഴം, 2 സെപ്റ്റംബര്‍ 2010( 08:47 IST )
യു എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യന്‍ താരം സാനിയ മിര്‍സയും പുറത്തായി. വനിതാ സിംഗിള്‍സില്‍ റഷ്യയുടെ ഇരുപതാം സീഡ് അനസ്താസ്യ പാവ്‌ലുചെങ്കോയാണ് സാനിയയെ കീഴടക്കിയത്. സ്കോര്‍: 6-2, 6-4. മറ്റൊരു മത്സരത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ അനാ ഇവാനോവിച്ച് ജി ഷെങ്ങിനെ തോല്‍പ്പിച്ച് മൂന്നാം റൗണ്ടിലെത്തി. സ്കോര്‍: 6-3, 6-0.
ലോക ഒന്നാം നമ്പര്‍ വനിതാ താരം വോസ്‌നിയാക്കി അമേരിക്കന്‍ താരം ചെല്‍സി ഗുലിക്‌സിനെതിരെ അനായാസ ജയം നേടി. സ്കോര്‍: 6-1, 6-1. റഷ്യയുടെ പതിനൊന്നാം സീഡ് സ്വെറ്റ്‌ലാന കുസ്‌നെട്‌സോവ, ഒമ്പതാം സീഡ് പോളണ്ടിന്റെ അഗ്‌നീഷ്യ റഡ്‌വാന്‍സ്‌ക എന്നിവരും രണ്ടാംറൗണ്ടില്‍ കടന്നവരില്‍ ഉള്‍പ്പെടും.
ഇന്ന് പുലര്‍ച്ചെ നടന്ന മത്സരങ്ങളില്‍ നാലാം സീഡ് താരം ആന്‍ഡി മുറെ ലൂകാസ് ലാക്കോയെ തോല്‍പ്പിച്ച് രണ്ടാം റൌണ്ടില്‍ കടന്നു. സ്കോര്‍: 6-3, 6-2, 6-2. വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ വീനസ് വില്യംസ്, അനാ ഇവാനോയിച്ച്, കിം ക്ലൈസ്റ്റേഴ്സ് മൂന്നാം റൌണ്ടില്‍ കടന്നു.