ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » യൂറോ യോഗ്യത: ടെറി കളിയ്ക്കില്ല (Terry’s left in world of hurt)
Bookmark and Share Feedback Print
 
PRO
ലോകകപ്പിലെ നിരാശജനകമായ പ്രകടനത്തിന് ശേഷം യൂറോ കപ്പിലൂടെ ഉയര്‍ത്തിഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിന് മറ്റൊരു തിരിച്ചടി കൂടി. യൂറോ യോഗ്യതയ്ക്ക് വേണ്ടിയുള്ള ആദ്യ മത്സരങ്ങളില്‍ മുന്‍ നായകന്‍ ജോണ്‍ ടെറിയുടെ സേവനം ഇംഗ്ലണ്ടിന് ലഭ്യമാവില്ല.

പേശിവലിവിനെ തുടര്‍ന്നാണ് ടെറി മത്സരത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. വെള്ളിയാഴ്ച ബള്‍ഗേറിയയ്ക്കെതിരെയാണ് ഇംഗ്ലണ്ടിന്‍റെ ആദ്യ യോഗ്യതാ മത്സരം. ഫോമിലല്ലാത്ത വെയ്ന്‍ റൂണിയെ കളിപ്പിക്കുന്ന കാര്യം സംശയത്തിലാണെന്ന് കോച്ച് കാ‍പ്പല്ലൊ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കരുത്തരായ ബള്‍ഗേറിയയ്ക്കെതിരെ ഇറങ്ങുമ്പോള്‍ റൂണിയ്ക്ക് പുറമെ ടെറിയെ കൂടി നഷ്ടമാവുന്നത് ഇംഗ്ലണ്ടിന് തിരിച്ചടിയാവുമെന്നാണ് കരുതുന്നത്.

ലോകകപ്പില്‍ മങ്ങിയ ഫോമിലായിരുന്ന ടെറിയ്ക്ക് ഹംഗറിയ്ക്കെതിരായ സൌഹൃദമതരത്തിനിടെയാണ് പേശിവലിവ് അനുഭവപ്പെട്ടത്.10 ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ ടെറിയ്ക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ലോകകപ്പില്‍ ടെറി നേതൃതം നല്‍കിയ ഇംഗ്ലണ്ട് പ്രതിരോധം ജര്‍മനിയ്ക്കെതിരെ മൂന്നു ഗോള്‍ വഴങ്ങി നാണം കെട്ടിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍