ബെയ്ജിങ് ഒളിമ്പിക്സില്‍ വെള്ളി നേടിയ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര, ഗഗന്‍ നരാംഗ് എന്നിവര്‍ പൂനെയില്‍ മൂന്ന് ദിവസമായി നടന്ന ട്രയല്‍സില്‍ പങ്കെടുക്കുകയും ഗെയിംസിന് യോഗ്യത നേടുകയും ചെയ്തു. രത്തോഡ് പങ്കെടുക്കാത്തതിനെപ്പറ്റി ഒന്നും അറിയില്ലെന്ന് നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറി രാജീവ് ബാട്ടിയ പറഞ്ഞു.
അടുത്തിടെ നടന്ന അന്താരാഷ്ട്ര ടൂര്‍ണമെന്‍റുകളില്‍ ശരാശരി പ്രകടനം മാത്രം കാഴ്ചവെച്ച രാത്തോഡ് ട്രയല്‍സില്‍ പങ്കെടുത്തിരുന്നെങ്കില്‍ യോഗ്യത നേടുമായിരുന്നുവെന്ന് ദേശീയ ഷൂട്ടിംഗ് കോച്ചും മലയാളിയുമായ സണ്ണി തോമസ് പറഞ്ഞു. രാത്തോഡ് പങ്കെടുക്കാത്തതിനെപ്പറ്റി തനിക്കും ഒന്നും അറിയില്ലെന്നും തോമസ് വ്യക്തമാക്കി. അതേസമയം ട്രയല്‍സില്‍ പങ്കെടുക്കില്ലെന്നും ഇന്ത്യന്‍ ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും രാത്തോഡ് ട്വിറ്റര്‍ പേജില്‍ വ്യക്തമാക്കി.