ന്യൂയോര്‍ക്ക്, ചൊവ്വ, 31 ഓഗസ്റ്റ് 2010( 13:11 IST )
യു എസ് ഓപ്പണ് തുടക്കമായി. ആദ്യ ദിനത്തില്‍ മുന്‍നിര താരങ്ങള്‍ വിജയം നേടി. ലോക രണ്ടാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍, ആന്‍ഡി റോഡിക്ക്, നിക്കോളെ ഡാവിഡെങ്കോ, റോബിന്‍ സോഡര്‍ലിംഗ്, വീനസ് വില്യംസ്, കിം ക്ലൈസ്റ്റേഴ്സ് എന്നിവര്‍ വിജയം നേടി.
രണ്ടാം സീഡ് താരമായ റോജര്‍ ഫെഡറര്‍ അര്‍ജന്റീനയുടെ സീഡ് ചെയ്യപ്പെടാത്ത താരം ബ്രയാന്‍ ഡാബുളിനെയാണ് തോല്‍പ്പിച്ചത്. സ്കോര്‍: 6-1, 6-4, 6-2. മറ്റൊരു മത്സരത്തില്‍ ഒമ്പതാം സീഡ് താരം ആന്‍ഡി റോഡിക്ക് ഫ്രാന്‍സിന്റെ സ്റ്റീഫന്‍ റോബര്‍ട്ടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി. സ്കോര്‍: 6-3, 6-2, 6-2.
വനിതാ വിഭാഗത്തില്‍ മൂന്നാം സീഡ് താരം വീനസ് വില്യംസ് ഇറ്റലിയുടെ റോബര്‍ട്ട വിന്‍സിയെ തോല്‍പ്പിച്ചാണ് രണ്ടാം റൌണ്ടില്‍ കടന്നത്. സ്കോര്‍: 6-4, 6-1. മറ്റൊരു മത്സരത്തില്‍ ബെല്‍ജിയത്തിന്റെ രണ്ടാം സീഡ് താരം കിം ക്ലൈസ്റ്റേഴ്സ് ഹംഗറിയുടെ ഗ്രേത അര്‍നിനെ പരാജയപ്പെടുത്തി. സ്കോര്‍: 6-0, 7-5.
അതേസമയം, അതേസമയം പുരുഷ സിഗിള്‍സില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച സോംദവ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ടൂര്‍ണമെന്റിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ച സോംദവ് ദഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണോടാണ് പരാജയപ്പെട്ടത്.