ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » യു എ ഓപ്പണ്‍: സാനിയ രണ്ടാം റൌണ്ടില്‍ (Sania Mirza storms into second round of US Open)
Bookmark and Share Feedback Print
 
യു എസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യദിനം ഇന്ത്യയ്ക്ക് ജയം. വനിതാ സിംഗിള്‍സില്‍ സാനിയ മിര്‍സ രണ്ടാം റൌണ്ടിലെത്തി. യോഗ്യത കളിച്ച് യു എസ് ഓപ്പണെത്തിയ സാനിയ പോര്‍ച്ചുഗലിന്റെ മിച്ചലെ ലാര്‍ച്ചര്‍ ഡി ബ്രിട്ടോയെയാണ് കീഴടക്കിയത്.

നൂറ്റിഅറുപതാം റാങ്കുകാരിയായ സാനിയ പതിനേഴുകാരിക്കെതിരെ മികച്ച ജയമാണ് നേടിയത്. സ്കോര്‍ 6-3, 6-2. യു എസ് ഓപ്പണോടെ മികച്ച തിരിച്ചുവരവ് തന്റെ ലക്‍ഷ്യമായിരുന്നു എന്നും പരുക്കിന്റെ പിടിയില്‍ നിന്ന് താന്‍ പൂര്‍ണമായും മുക്തയായിട്ടുണ്ടെന്നും സാനിയ മിര്‍സ പറഞ്ഞു. മാസങ്ങളിലായി ടെന്നീസ് കോര്‍ട്ടില്‍ തനിക്ക് നഷ്ടങ്ങളെ ഉണ്ടായിരുന്നൊള്ളൂ. എന്നാല്‍, കഴിഞ്ഞ ആഴ്ചകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതായും സാനിയ പറഞ്ജു.

യോഗ്യതാ റൌണ്ടില്‍ പ്രമുഖ താരങ്ങളെ കീഴടക്കിയാണ് സാ‍നിയ യോഗ്യത നേടിയത്. മുന്‍ പതിനാലാം റാങ്കുകാരിയായിരുന്ന റഷ്യയുടെ എലേന ബൊവിനയെ യോഗ്യതയുടെ രണ്ടാം റൌണ്ടില്‍ സാനിയ കീഴടക്കിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍