യൂറോ യോഗ്യതാ മത്സരങ്ങളില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സേവനം പോര്‍ച്ചുഗലിന് ലഭ്യമായേക്കില്ലെന്ന് സൂചന. സ്പാനിഷ് ലീഗില്‍ റയല്‍ മയ്യോര്‍ക്കയ്ക്കെതിരായ മത്സരത്തില്‍ വലതു കണങ്കാലിന് പരുക്കേറ്റതാണ് റൊണാള്‍ഡൊയ്ക്ക് തിരിച്ചടിയായത്.
സൈപ്രസിനും നോര്‍വെയ്ക്കുമെതിരെയാണ് പോര്‍ച്ചുഗലിന്‍റെ യോഗ്യതാ മത്സരങ്ങള്‍. റൊണാള്‍ഡോയുടെ പരുക്ക് ഗുരുതരമാണോയെന്ന് റയല്‍ അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായ പോര്‍ച്ചുഗലിനു വേണ്ടി കാര്യമായി തിളങ്ങാനും റൊണോള്‍ഡോയ് കഴിഞ്ഞിരുന്നില്ല.
അതേസമയം റൊണാള്‍ഡോയ്ക്ക് പുറമെ മറ്റൊരു പ്രമുഖന്‍ കൂടി ഇല്ലാതെയാകും പോര്‍ച്ചുഗല്‍ പരിശീലന മത്സരത്തിനിറങ്ങുക. ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പില്‍ വെച്ച് ഉത്തകവിരുദ്ധ ഏജന്‍സിയെ വിമര്‍ശിച്ചതിന് ഒരു മാസത്തെ വിലക്ക് നേരിട്ട പരിശീലകന്‍ കാര്‍ളോസ് ക്വിറോസും ഇല്ലാതെയായിരിക്കും പോര്‍ച്ചുഗല്‍ പരിശീലന മത്സരങ്ങള്‍ക്കിറങ്ങുക.