മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീല്‍ താരം റോബിഞ്ഞോ പുതിയ സീസണില്‍ ഇറ്റാലിയന്‍ ലീഗിലേയ്ക്ക് കൂടുമാറിയേക്കും. എ സി മിലാനില്‍ സ്ലാട്ടന്‍ ഇബ്രാഹ്‌മോവിച്ചിന്‍റെ പങ്കാളിയായിട്ടായിരിക്കും റോബീഞ്ഞോ എത്തുക എന്നാണ് റിപ്പോര്‍ട്ട്. റോബീഞ്ഞോയെ സ്വന്തമാക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് മിലാന്‍ ഉടമ സില്‍വിയോ ബെര്‍ലുസ്കോണി വ്യക്തമാക്കിയിരുന്നു.
റോബീഞ്ഞോയ്ക്കും താല്‍പ്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് ബെര്‍ലുസ്കോണി പറഞ്ഞു. സ്ട്രൈക്കര്‍മാരെ കൊണ്ട് നിറഞ്ഞ മിലാനില്‍ റോബീഞ്ഞോ എവിടെ കളിക്കുമെന്ന ആരാധകര്‍ ആശങ്കപ്പെടേണ്ടെന്നും ബെര്‍ലുസ്കോണി പറഞ്ഞു.
അലക്സാണ്ടര്‍ പാറ്റൊ, റൊണാള്‍ഡീഞ്ഞൊ എന്നീ ബ്രസീല്‍ താരങ്ങളും മിലാനില്‍ റോബീഞ്ഞോയ്ക്ക് കൂട്ടായി ഉണ്ടാവും. ഫിലിപ്പോ ഇന്‍സാഗി, ക്ലാസ് ജാന്‍ ഹണ്ടെലാര്‍ എന്നിവരാണ് മുന്നേറ്റനിരയില്‍ ഇബ്രാഹ്‌മോവിച്ചിനെ സഹായിക്കാനുള്ളത്. റോബീഞ്ഞോ കൂടി എത്തുന്നതോടെ ആക്രമണത്തിന് മൂര്‍ച്ച കൂടുമെന്നാണ് മിലാന്‍റെ പ്രതീക്ഷ.