ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ബോബ് ഹൂട്ടണെതിരെ പടയൊരുക്കം (Section of AIFF not happy with Houghton 'dictating' terms)
Bookmark and Share Feedback Print
 
PRO
ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരീശീലകന്‍ ബോബ് ഹൂട്ടണെതിരെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനില്‍ കലാപക്കൊടി ഉയരുന്നു. അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റിനായി ടീമിനെ ഒരുക്കുന്ന ഹൂട്ടണ്‍ ഫെഡറേഷനിലെ പല ഉന്നതരുടെയും നിര്‍ദേശങ്ങള്‍ അവഗണിക്കുന്നുവെന്നാണ് പരാതി. ഇപ്പോള്‍ പോര്‍ച്ചുഗലില്‍ പരിശീലനം നടത്തുന്ന ഇന്ത്യന്‍ ടീം അവിടുത്തെ രണ്ടാം ഡിവിഷന്‍, മൂന്നാം ഡിവിഷന്‍ ലീഗ് ടീമുകളുമായി നിരവധി പരിശീലനമത്സരങ്ങള്‍ കളിച്ചിരുന്നു.

എന്നാല്‍ ഏഷ്യാ കപ്പിന് മുന്‍പ് ആ‍ഫ്രിക്കന്‍ രാജ്യങ്ങളുമായി പരിശീലനമത്സരങ്ങള്‍ കളിക്കണമെന്ന ഫെഡറേഷനിലെ ചില ഉന്നതരുടെ നിര്‍ദശം ഹുട്ടണ്‍ തള്ളിയതാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ ഒരു വിഭാഗം തിരിയാന്‍ കാരണമെന്ന് സൂചനയുണ്ട്. രണ്ടും മൂന്നും ഡിവിഷന്‍ ടീമുകള്‍ക്കെതിരെ മാത്രം ടീമിനെ കളിപ്പിക്കുന്ന ഹൂട്ടന്‍ എന്തുകൊണ്ട് ഒന്നാം ഡിവിഷന്‍ ടീമിനെതിരെ പരിശീലന മത്സരം കളിപ്പിക്കുന്നില്ലായെന്നാണ് ഫെഡറേഷനിലെ ഹൂട്ടണ്‍ വിമര്‍ശകര്‍ ചോദിക്കുന്നത്.

മൂന്നു കോടി രൂപ ചെലവിട്ടാണ് ടീം പോര്‍ച്ചുഗലില്‍ പരിശീലനം നടത്തുന്നത്. ഒന്നാം ഡിവിഷന്‍ ടീമുകള്‍ക്കെതിരെ കളിച്ച് കനത്ത പരാജയം ഏറ്റുവാങ്ങിയാല്‍ ടീമിന്‍റെ ആത്മവിശ്വാസം തകര്‍ന്നു പോകുമെന്നാണ് വാദമെങ്കില്‍ ഒന്നാം ഡിവിഷനിലെ ഏറ്റവും പിന്‍‌നിരക്കാര്‍ക്കെതിരെയെങ്കിലും കളിച്ചുകൂടെ എന്നാണ് വിമര്‍ശകരുടെ ചോദ്യം. ഏഷ്യാ കപ്പില്‍ ദക്ഷിണ കൊറിയയെയും ഓസ്ട്രേലിയയെയുമാണ് ഇന്ത്യ നേരിടേണ്ടത്. അതിന് മൂന്നാം ഡിവിഷന്‍ ടീമുകളുമായുളള പരിശീലന മത്സരം മതിയാവില്ലെന്നാണ് വിമര്‍ശകരുടെ വാദം.

ഫിഫ റാ‍ങ്കിംഗില്‍ ഇന്ത്യയെക്കാള്‍ മുന്നിലുള്ള നമീബിയ, ഗാംബിയ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ പരിശീലന മത്സരം കളിക്കണമെന്ന ഫെഡറേഷന്‍റെ ആവശ്യവും ഹൂട്ടണ്‍ തള്ളിയിരുന്നു. ഏകാധിപതിയെ പോലെയാണ് ഹൂട്ടണ്‍ പെരുമാറുന്നതെന്നും തന്‍റെ തീരുമാനങ്ങള്‍ ഫെഡറേഷനുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് അദ്ദേഹത്തിന്‍റെ ശ്രമമെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

ഹൂട്ടണെതിരെയുള്ള പടയൊരുക്കത്തിന്‍റെ ഭാഗമായാണ് ഏഷ്യാ കപ്പിന് മുന്നോടിയായി ദുബായില്‍ പരിശീലനമത്സരം കളിക്കണമെന്ന ഹൂട്ടന്‍റെ ആവശ്യം ഫെഡറേഷന്‍റെ അടിയന്തിര യോഗം തള്ളിയത്. ഇതിനെല്ലാം പുറമെ ദേശീയ ടീം സ്പോണ്‍സര്‍മാരായ പാനസോണിക്കുമായി കരാര്‍ ഒപ്പിടുമ്പോള്‍ ആറ് അന്താരാഷ്ട്ര മത്സരങ്ങളിലെങ്കിലും കളിക്കണമെന്ന നിബന്ധനയുണ്ടെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍