ഓസ്ട്രേലിയന്‍ നീന്തല്‍ താരം റയാന്‍ നെപ്പോളിയന്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്ടമായേക്കും. വിലക്ക് നേരിടുന്ന നെപ്പോളിന് അടുത്ത മൂന്ന് മാസത്തെ മത്സരങ്ങള്‍ നഷ്ടമാകുമെന്ന് സ്വിമ്മിംഗ് ഓസ്ട്രേലിയ അറിയിച്ചു.
ഉത്തേജക മരുന്നു പരിശോധനയില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണിത്. ഉത്തേജക മരുന്ന് പരിശോധന ഏജന്‍സി ‘ഫിന’ നടത്തിയ പരിശോധനയിലാണ് ഇരുപതുകാരനായ നെപ്പോളിയന്‍ കുടുങ്ങിയത്. സാധാരണയായി അസ്ത്മയ്ക്ക് ഉപയോഗിക്കുന്ന ഫോമോതെറോള്‍ മരുന്ന് കഴിച്ചതാണ് പ്രശ്നമായത്.
ആസ്ത്മയ്ക്ക് ഉപയോഗിക്കുന്ന മെഡിസിന്‍ സാധാരണയായി നെപ്പോളിയന്‍ ഉപയോഗിക്കുന്നതാണ്. എന്നാല്‍, ഫിന നിരോധിച്ച മരുന്നാണിത്. 2008ല്‍ നടന്ന കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ നെപ്പോളിയന്‍ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ 1:49.82സെക്കന്‍ഡില്‍ നീന്തിയെത്തി സ്വര്‍ണം നേടിയിരുന്നു.