ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » സൈനയ്ക്ക് ഖേല്‍രത്ന (Saina Nehwal gets Rajiv Gandhi Khel Ratna Award)
Bookmark and Share Feedback Print
 
PRO
ഇന്ത്യയുടെ ബാഡ്മിന്‍റണ്‍ വിസ്മയം സൈനാ നേവാളിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം നല്‍കണമെന്ന് പി ടി ഉഷ അധ്യക്ഷയായ സമിതി ശുപാര്‍ശ ചെയ്തു. അഞ്ചു പേരുടെ പട്ടികയില്‍ നിന്നാണ് സൈനയുടെ പേര് സമിതി തെരഞ്ഞെടുത്തത്.

തുടര്‍ച്ചയായി മൂന്ന് രാജ്യാന്തര ടൂര്‍ണമെന്‍റുകളില്‍ കിരീടം നേടിയ സൈന ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തെത്തി ചരിത്രം കുറിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അര്‍ജുന പുരസ്കാരം നല്‍കി രാജ്യം സൈനയെ ആദരിച്ചിരുന്നു. ലോക വനിതാ ബോക്സിങ്‌ ചാമ്പ്യന്‍ മേരി കോം ആണ് കഴിഞ്ഞ വര്‍ഷം ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹയായത്.

മലയാളി വോളിബോള്‍ താരവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ കപില്‍ ദേവിനും 400 മീറ്റര്‍ ഹര്‍ഡിത്സില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയായ ജോസഫ് എബ്രഹാമിനും ഉള്‍പ്പെടെ 15 പേരെ അര്‍ജുന അവാര്‍ഡിനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍