ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » പോര്‍ച്ചുഗല്‍ പര്യടനം: ഇന്ത്യക്ക് ജയം (India win first practice match in Portugal)
Bookmark and Share Feedback Print
 
പോര്‍ച്ചുഗല്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ജയത്തോടെ തുടക്കം. പോര്‍ച്ചുഗീസ് മൂന്നാം ഡിവിഷന്‍ ക്ലബായ ഡിപോര്‍ട്ടിവോ ഡാസ് കാല്‍ഡാസിനെ ഒന്നിനെതിരെ നാലു ഗോളിനാണ് ഇന്ത്യ കീഴടക്കിയത്. മലയാളി താരം എന്‍ പി പ്രദീപ് വലകുലുക്കിയ കളിയില്‍ ഇന്ത്യക്കുവേണ്ടി അഭിഷേക് യാദവ്, സ്റ്റീവന്‍ ഡയസ്, ബല്‍ദീപ് സിങ് എന്നിവരും ഗോളുകള്‍ നേടി.

മല്‍സരത്തില്‍ ഇരുപത് പേരെ കളത്തിലിറക്കിയും കോച്ച് ബോബ് ഹൂട്ടന്‍ പരീക്ഷണം നടത്തി. കളിതുടങ്ങി ഏഴാം മിനുറ്റില്‍ തന്നെ ഇന്ത്യ ഗോള്‍ നേടി. അഭിഷേകാണ് ആദ്യ ഗോള്‍ നേടിയത്. പതിനാറാം മിനുറ്റില്‍ സ്റ്റീവന്‍ ഡയസിലൂടെ വീണ്ടും ലീഡുയര്‍ത്തി, 2-0. ആദ്യ പകുതി തീരാന്‍ മിനുറ്റുകള്‍ ശേഷിക്കെയാണ് പ്രദീപിന്റെ ഗോള്‍ പിറന്നത്, 3-0.

അടുത്ത മിനുറ്റില്‍ കാല്‍ഡാസ് ഒരു ഗോള്‍ മടക്കിയതോടെ ഇടവേളക്ക് ഇന്ത്യ 3-1ന് മുന്നിലായിരുന്നു. എഴുപതാം മിനുറ്റില്‍ സബ്‌സ്റ്റിറ്റിയൂട്ട് ബല്‍ദീപ്‌ സിംഗാണ് ഇന്ത്യയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍