ലിവര്‍പൂളിന്‍റെ സ്പാനിഷ് സൂപ്പര്‍താരം ഫെര്‍ണാണ്ടൊ ടോറസിനെ സ്വന്തമാക്കാന്‍ ചെല്‍സി ശ്രമം തുടരുന്നതിനിടെ ടോറസിനെ സ്വന്തമാക്കാന്‍ മറ്റൊരു വമ്പനും രംഗത്ത്. പ്രീമിയര്‍ ലീഗിലെ പുത്തന്‍കൂറ്റുകാരായ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ടോറസിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
ടോറസ് സിറ്റിയിലേക്ക് വരണമെന്ന് അര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം കാര്‍ളോസ് ടെവസാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ടോറസ് കൂടി സിറ്റിയിലെത്തിയാല്‍ പ്രീമിയര്‍ ലീഗ് കിരീടമെന്ന സ്വപ്നം സഫലമാവാന്‍ സിറ്റിയ്ക്ക് അധികം കാത്തിരിക്കേണ്ടി വരില്ലെന്നും ടെവസ് പറഞ്ഞു.
സിറ്റിയിലേയ്ക്ക് വന്നതില്‍ ഞാന്‍ ഒരിക്കലും ദു:ഖിക്കുന്നില്ല. എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നു അത്. അതുപോലെ സിറ്റിയിലേയ്ക്ക് വന്നാല്‍ ടോറസിനും ദു:ഖിയ്ക്കേണ്ടി വരില്ലെന്നും ടെവസ് പറഞ്ഞു. അതേസമയം ടോറസിനെ വില്‍പ്പനയ്ക്കില്ലെന്ന മുന്‍നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് ലിവര്‍പൂള്‍ ഉടമ റോയ്യ് ഹോഡ്ജസണ്‍ പറഞ്ഞു.