ഗ്ലേസര്‍ കുടുംബത്തിനെതിരേ മാഞ്ചസ്റ്റര്‍ ആരാധകര്‍

മാഞ്ചസ്റ്റര്‍| WEBDUNIA|
PRO
പ്രീമിയര്‍ ലീഗ് കിരീടം ചെല്‍‌സിയ്ക്ക് മുന്നില്‍ അടിയറവ് വെച്ചതിനു പിന്നാലെ മാചസ്റ്റര്‍ ആരാധകരുടെ അഴിഞ്ഞാട്ടം. മാഞ്ചസ്റ്റര്‍ ഫുട്ബോള്‍ ക്ലബ്ബിന്‍റെ അമേരിക്കന്‍ ഉടമസ്ഥരായ ഗ്ലേസര്‍ കുടുംബത്തിന്‍റെ ഓള്‍ഡ് ട്രാഫോര്‍ഡിലെ ഓഫീസിന് മുന്നില്‍ പുക ബോംബ് പൊട്ടിച്ചാണ് മാഞ്ചസ്റ്റര്‍ ആരാധകര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്.

പ്രീമിയര്‍ ലീഗില്‍ നിര്‍ണായക മത്സരത്തില്‍ സ്റ്റോക്ക് സിറ്റിയ്ക്കെതിരെ വിജയിച്ചെങ്കിലും ചെല്‍‌സി വീഗാന്‍ ആത്‌ലറ്റിയ്ക്കെതിരെ വന്‍ മാര്‍ജിനില്‍ വിജയിച്ചതിനാല്‍ ഒരു പോയന്‍റ് വ്യത്യാസത്തില്‍ മാഞ്ചസ്റ്ററിന് തുടര്‍ച്ചയായ നാലാം കിരീടമെന്ന സ്വപ്ന നേട്ടം കൈയകലത്തില്‍ നഷ്ടമാകുകയായിരുന്നു. അഞ്ചു വര്‍ഷം മുന്‍പ് ഗ്ലേസര്‍ കുടുംബം മാഞ്ചസ്റ്ററിനെ സ്വന്തമാക്കിയതില്‍ ആരാധകര്‍ക്ക് കടുത്ത അമര്‍ഷമുണ്ടായിരുന്നു.

എന്നാല്‍ കിരീട നേട്ടങ്ങളിലൂടെ മാഞ്ചസ്റ്റര്‍ ആ പ്രതിഷേധത്തെ തണുപ്പിച്ചു. ഇത്തവണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പുറത്തായ മാഞ്ചസ്റ്റര്‍ പ്രീമിയര്‍ ലീഗും കൈവിട്ടതൊടെ കിരീട നേട്ടങ്ങളൊന്നുമില്ലാതെയാണ് സീസണ്‍ അവസാനിപ്പിക്കുന്നത്.

പ്രീമിയര്‍ ലീഗിലെ അവസാന മത്സരം കാണാന്‍ ഗ്ലേസര്‍ കുടുംബാംഗങ്ങള്‍ എത്തിയിരുന്നില്ല. മത്സരം പൂര്‍ത്തിയാ‍യ ശേഷമാണ് ഓള്‍ഡ്ട്രാഫോര്‍ഡിലെ മാഞ്ചസ്റ്റര്‍ ഓഫീസിലേക്ക് ആരാധകര്‍ തള്ളിക്കയറിയത്. എന്നാല്‍ ആരാധകരുടെ ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :