ലിവര്‍പൂള്‍ വില്‍‌പനയ്ക്ക്

ലണ്ടന്‍| WEBDUNIA| Last Modified വെള്ളി, 16 ഏപ്രില്‍ 2010 (15:37 IST)
PRO
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിര ക്ലബ്ബായ ലിവര്‍പൂളിന്‍റെ വില്‍‌പന ഉടമസ്ഥരാറ്റ ടോം ഹിക്സും ജോര്‍ജ് ഗില്ലെറ്റ് ജൂനിയറും സ്ഥിരീകരിച്ചു. ക്ലബ്ബിന്‍റെ വെബ്സൈറ്റിലൂടെ പുറത്തിറക്കിയ അറിയിപ്പിലാണ് ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

ബ്രട്ടീഷ് എയര്‍വെയ്സ് ചെയര്‍മാന്‍ മാര്‍ട്ടിന്‍ ബ്രോംഗ്ടണെ ക്ലബ്ബിന്‍റെ ചെയര്‍മാന്‍ സ്ഥാനത്ത് അവരോധിച്ച ശേഷമാകും വില്‍‌പനയെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. ക്ലബ്ബുമായി ബന്ധപ്പെട്ട പണമിടപാട് സ്ഥാപനങ്ങള്‍ക്കും വില്‍പനയോട് എതിര്‍പ്പില്ലെന്നും ഇരുവരും വ്യക്തമാക്കുന്നു. നിലവില്‍ 237 മില്യന്‍ പൌണ്ട് കടത്തിലാണ് ലിവര്‍ പൂള്‍. ഈ സാഹചര്യത്തിലാണ് വില്‍‌പന.

കഴിഞ്ഞ മൂന്ന് വര്‍ഷമായി അമേരിക്കക്കാരായ ഗില്ലെറ്റിന്‍റെയും ഹിക്സിന്‍റെയും കൈകളിലാണ് ലിവര്‍പൂള്‍. ഈ കാലയളവില്‍ ക്ലബ്ബിന്‍റെ ഉടമസ്ഥരാകാന്‍ കഴിഞ്ഞത് നല്ല അനുഭവമായിരുന്നെന്നും പുതിയ തലത്തിലേക്ക് ലിവര്‍പൂളിനെ വളര്‍ത്തേണ്ടതുണ്ടെന്നും ഈ കടമയാണ് തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നും അറിയിപ്പില്‍ ഇവര്‍ പറഞ്ഞു. ക്ലബ്ബിന്‍റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ബ്രോട്ടണ്‍ സമ്മതിച്ചിട്ടുണ്ടെന്നും അറിയിപ്പിലൂടെ ഇരുവരും വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :