ന്യൂഡല്‍ഹി, വ്യാഴം, 18 മാര്‍ച്ച് 2010( 19:31 IST )
PRO
ഇന്ത്യന്‍ താരം സൈന നേവാള്‍ വനിതാ വിഭാഗം ബാഡ്മിന്‍റണ്‍ ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തെത്തി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ താരം ലോക റാങ്കിംഗില്‍ ആദ്യ അഞ്ചിലെത്തുന്നത്. ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ സെമിയിലെത്തിയതോടെയാണ് സൈന ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചത്.
ഇതിനു മുന്‍പ് എട്ടാം സ്ഥാനത്തായിരുന്നു സൈന. കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ കിരീടം നേടിയ സൈന ലോക ചാമ്പ്യന്‍ഷിപ്പ്, മലേഷ്യന്‍ ഓപ്പണ്‍, ഡെന്‍മാര്‍ക്ക് ഓപ്പണ്‍, ഫ്രഞ്ച് സൂപ്പര്‍ സീരീസ്, സ്വിസ് ഓപ്പണ്‍, സിംഗപ്പൂര്‍ ഓപ്പണ്‍ ടൂര്‍ണമെന്‍റുകളില്‍ ക്വാര്‍ട്ടറിലെത്തുകയും ചെയ്തിരുന്നു.
ഈ വര്‍ഷം ആദ്യ അഞ്ചിനുള്ളിലെത്തുകയാണ് തന്‍റെ ലക്‍ഷ്യമെന്ന് പറഞ്ഞ സൈന ഒന്നാം റാങ്കാണ് തന്‍റെ അതിന്ത്യക ലക്‍ഷ്യമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.