ന്യൂഡല്‍ഹി, ബുധന്‍, 17 മാര്‍ച്ച് 2010( 21:25 IST )
കോമണ്‍വെല്‍ത്ത് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മിന്നുന്ന പ്രകടനം കാഴ്ച വച്ചു. 75 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ വിജേന്ദര്‍ സിങ് സ്വര്‍ണം നേടി. ഇതോടെ ഇന്ത്യയ്ക്ക് ആറു സ്വര്‍ണമാണ് കരസ്ഥമായത്. രണ്ടു വര്‍ഷത്തിന് ശേഷമാണ് വിജേന്ദറിന് ഒരു അന്തരാഷ്ട്ര മത്സരത്തില്‍ സ്വര്‍ണം നേടാന്‍ കഴിയുന്നത്.
ദിനേഷ് കുമാര്‍(81 കിലോ), പരംജെത് സമോട്ട(91 കിലോ), അമന്‍ദീപ് സിംഗ്(49 കിലോ), ജയ് ഭഗ്‌വാന്‍(60 കിലോ), സുരന്‍ജോയ് സിംഗ്(52 കിലോ) എന്നിവരാണ് സ്വര്‍ണം നേടിയ മറ്റ് ഇന്ത്യക്കാര്‍. “ഞാന്‍ അണ്‍ഫിറ്റായിരുന്നു. മൂക്കില്‍ നിന്ന് രക്തസ്രാവം നിലയ്ക്കുന്നുണ്ടായിരുന്നില്ല. എന്തായാലും രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സ്വര്‍ണം നേടാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്” - വിജേന്ദര്‍ പ്രതികരിച്ചു. ഇംഗ്ലണ്ടിന്‍റെ ഫ്രാങ്ക് ബഗ്‌ലിയോണിയെയാണ് വിജേന്ദര്‍ വീഴ്ത്തിയത്.