ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » കിരീടം നേടിയില്ലെങ്കില്‍ പണി പോകുമെന്ന് ആന്‍സലോട്ടി (Carlo Ancelotti admits Champions League failure has put him in trouble)
Bookmark and Share Feedback Print
 
PRO
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ കിരീടത്തിലേക്ക് നയിക്കാനായില്ലെങ്കില്‍ തന്‍റെ പണി പോവുമെന്ന് കോച്ച് കാര്‍ളോസ് ആന്‍സലോട്ടി. ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ഇന്നലെ ഇന്‍റര്‍മിലാനോടേറ്റ ഞെട്ടിക്കുന്ന തോല്‍ഃവിയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ആന്‍സലോട്ടി. മുന്‍ ചെല്‍സി പരിശീകലനായിരുന്ന ജോസ് മൌറീഞ്ഞോ പരിശീലിപ്പിച്ച ഇന്‍ററിനോടാണ് ചെല്‍സി തോറ്റതെന്നത് ആന്‍സലോട്ടിയ്ക്ക് മറ്റൊരു തിരിച്ചടിയായി.

മൌറീഞ്ഞോയ്ക്കുശേഷം ചെല്‍സിയ്ക്ക് ഒരു എഫ് എ കപ്പ് കിരീടം മാത്രമാണ് നേടാനായിട്ടുളളത്. ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതോടെ പ്രീമിയര്‍ ലീഗിലാണ് ചെല്‍സിയുടെ ഇനിയുള്ള മുഴുവന്‍ പ്രതീക്ഷയും. എന്നാല്‍ അവിടെയും കാര്യങ്ങള്‍ എളുപ്പമല്ല. പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡും മൂന്നാം സ്ഥാനത്തുള്ള ആര്‍സണലും ചെല്‍സിയ്ക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ഈ പശ്ചാത്തലത്തിലാണ് ആന്‍സലോട്ടിയുടെ പ്രസ്താവന. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ആദ്യമായാണ് ചെല്‍സി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ കാണാതെ പുറത്താവുന്നത്. ഇതും ആന്‍സലോട്ടിയ്ക്ക് വ്യക്തിപരമായി മറ്റൊരു നാണക്കേടായി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍