ഇന്നത്തെ പോള്‍വോള്‍ട്ടര്‍മാര്‍ക്ക് സാങ്കേത്തികത്തികവില്ലെന്ന് പോള്‍വോള്‍ട്ടിലെ ഇതിഹാസ താരം സെര്‍ജി ബുബ്ക. 1994ല്‍ താന്‍ സ്ഥാപിച്ച 6.14 മീറ്ററിന്‍റെ ലോക റെക്കോര്‍ഡ് ഇപ്പോഴും തകരാതെ നില്‍ക്കുന്നത് അതുകൊണ്ടാണെന്നും ബുബ്ക പറഞ്ഞു. കഴിഞ്ഞ 16 വര്‍ഷമായി തന്‍റെ റെക്കോര്‍ഡ് മറികടക്കാന്‍ കഴിയുന്ന ഒരു താരം പോലും ഉയര്‍ന്നു വന്നില്ലെന്നതിന് ഉത്തരം പറയേണ്ടത് ഇന്നത്തെ പോള്‍വൊള്‍ട്ടര്‍മാരാണെന്നും ബുബ്ക പറഞ്ഞു.
പോള്‍വോള്‍ട്ടര്‍മാര്‍ക്ക് അദ്യം വേണ്ടത് സാങ്കേത്തികത്തികവാണ്. അതുണ്ടെങ്കില്‍ അവര്‍ക്ക് 6.20 മീറ്ററോ 6.30 മീറ്ററോ മറികടക്കാനാവുമെന്നും 35 തവണ സ്വന്തം ലോക റെക്കോര്‍ഡ് തിരുത്തിയെഴുതിയിട്ടുള്ള ബുബ്ക പറഞ്ഞു. ഒരു തവണയെങ്കിലും ഒളിമ്പിക്സില്‍ സ്വര്‍ണം നേടാനായതില്‍ താന്‍ ഭാഗ്യവാനാണെന്നും ബുബ്ക പറഞ്ഞു.
1984 റഷ്യയുടെ ബഹിഷ്കരണം കാരണം എനിക്ക് ഒളിമ്പിക്സില്‍ പങ്കെടുക്കനായില്ല. അടുത്ത തവണ പരുക്കാണ് വില്ലനായത്. 1992ല്‍ ഞാന്‍ യോഗ്യത നേടുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. പരുക്കിനെ തുടര്‍ന്ന് 1996ല്‍ അറ്റ്‌ലാന്‍റയിലും 2000ല്‍ സിഡ്നിയിലും പങ്കെടുക്കാനുമായില്ല.
ഒളിമ്പിക്സ് സ്വര്‍ണത്തിന് അതിന്‍റേതായ മൂല്യമുണ്ട്. അത് ഒറ്റത്തവണയേ നേടാനായുള്ളു എന്നതില്‍ എനിക്ക് നിരാശയുണ്ട്. ഒരു പക്ഷെ ഞാന്‍ അതേ അര്‍ഹിക്കുന്നുണ്ടാവുള്ളുവെന്നും ബുബ്ക പറഞ്ഞു. 1991 വരെ സോവിയറ്റ് യൂണിയനെ പ്രതിനിധീകരിച്ച ബുബ്ക പിന്നീട് സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്ക് ശേഷം ഉക്രെയ്നു വേണ്ടിയാണ് മത്സരിച്ചത്.