ഇന്ത്യാനവെല്‍സ്, ബുധന്‍, 17 മാര്‍ച്ച് 2010( 13:10 IST )
PRO
ഇന്ത്യാനവെല്‍സ് ടെന്നീസ് ടൂര്‍ണമെന്‍റില്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡററിന് ഞെട്ടിക്കുന്ന തോല്‍വി. സെപ്രസ് താരം മാര്‍ക്കോസ് ബാഗ്ദാറ്റിസാണ് കടുത്ത പോരാട്ടത്തില്‍ (5-7, 7-5, 7-6) ഫെഡററെ അട്ടിമറിച്ചത്. ഫെഡരര്‍ക്കെതിരെ ബാഗ്ദാറ്റിസിന്‍റെ ആദ്യ ജയമാണിത്.
മുന്‍പ് ആറു തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും വിജയദേവത ഫെഡറര്‍ക്കൊപ്പമായിരുന്നു. ടൈ ബ്രേക്കറിലേക്ക് ഞിങ്ങിയ ആവസാന സെറ്റില്‍ ബാഗ്ദാറ്റിസിന്‍റെ കരുത്തുറ്റ സെര്‍വിനു മുന്നിലാണ് ഫെഡറര്‍ 7-4ന് സെറ്റും മത്സരവും അടിയറവെച്ചത്.
രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും ലഭിചച്ച മാച്ഛ് പോയന്‍റുകള്‍ മുതലാക്കാന്‍ ഫെഡറര്‍ക്കായില്ല. ടോമി റെബെര്‍ഡൊയാണ് ബാഗ്ദാറ്റിസിന്‍റെ നാലാം റൌണ്ടിലെ എതിരാളി. ഓസ്ട്രേലിയന്‍ ഓപ്പണുശേഷം ആദ്യമായി ഒരു ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ഫെഡറര്‍ 2004, 05, 06 വര്‍ഷങ്ങളില്‍ ഇന്ത്യാനവെല്‍സില്‍ ചാമ്പ്യനായിരുന്നു.