ഇന്ത്യന്‍ ഫുട്ബോള്‍ താരം സുനില്‍ ഛേത്രി യു എസ് മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ കന്‍സാസ് സിറ്റി വിസാര്‍ഡ്സിലേക്ക്. ഇന്ത്യന്‍ നായകന്‍ ബൈച്ചുങ്ങ് ബൂട്ടിയയ്ക്ക് ശേഷം വിദേശ ലീഗില്‍ കളിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ താരമാവുകയാണ് ഛേത്രി.
ഈ മാസമാദ്യം ഛേത്രി ക്ലബ്ബിന്‍റെ ട്രയല്‍സില്‍ പങ്കെടുത്തിരുന്നു. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഛേത്രി ക്ലബ്ബിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷ് ക്ലബ്ബായ കാവെന്‍ട്രിയുടെ ട്രയല്‍സില്‍ ഛേത്രി പങ്കെടുത്തിരുന്നു. എന്നാല്‍ ക്ലബ്ബിന്‍റെ അവസാന തെരഞ്ഞെടുപ്പ് കടമ്പ കടക്കാന്‍ ഛേത്രിക്കായില്ല.
ഛേത്രിയും കന്‍സാസ് ക്ലബ്ബുമായുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും ക്ലബ്ബിലേക്കുള്ള ഛേത്രിയുടെ പ്രവേശനം സംബന്ധിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നും അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു.
കന്‍സാസിലേക്ക് തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഡെംപോയുമായുളള കരാര്‍ 25കാരനായ ഛേത്രി അവസാനിപ്പിക്കും. വിദേശ ക്ലബ്ബില്‍ ചേരാനുള്ള അവസരം ലഭിച്ചാല്‍ ക്ലബ്ബ് വിടുമെന്ന ധാരണയിലാണ് ഛേത്രി ഡെംപോയുമായി കരാറിലെത്തിയത്.