ഇന്ത്യാനവെല്‍സ്, തിങ്കള്‍, 15 മാര്‍ച്ച് 2010( 16:03 IST )
PRO
ഇന്ത്യയുടെ ലിയാണ്ടര്‍-പേസ് ചെക്കിന്‍റെ ലൂക്കാസ് ളൌഹി സഖ്യവും, മഹേഷ് ഭൂപതി ബലാറാസിന്‍റെ മാക്സ് മിര്‍ണി സഖ്യവും ഇന്ത്യാനവെല്‍സ് ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ ആദ്യറൌണ്ടില്‍ പുറത്തായി.
മൂന്നാം സീഡുകളായ പേസ്-ളൌഹി സഖ്യത്തെ വൈല്‍ഡ് കാര്‍ഡിലൂടെ പ്രവേശനം നേടിയ സ്പെയിന്‍ ജോഡി റാഫേല്‍ നദാല്‍-മാര്‍ക്വ്സ് ലോപസ് സഖ്യമാണ് ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍ (4-6, 6-3, 6-10) അട്ടിമറിച്ചത്.
റഷ്യന്‍-കസാഖിസ്ഥാന്‍ ജോഡിയായ ഇഗോര്‍ ആന്‍ഡ്രീവ്-എവ്ജ്നൈ കൊറോലെവ് സഖ്യമാണ് നാലാം സീഡുകളായ ഭൂപതി-മിര്‍ണി സഖ്യത്തെ നേരിട്ടുള്ള സെറ്റുകളില്‍ (6-4,6-4) തോല്‍പ്പിച്ചത്.
സിംഗിള്‍സ് വിഭാഗത്തില്‍ യോഗ്യത നേടുന്നതില്‍ പ്രകാശ് അമൃത്‌രാജ്, സോംദേവ് ദേവ് വര്‍മന്‍ എന്നിവര്‍ പരാജയപ്പെട്ടതോടെ ടൂര്‍ണമെന്‍റിലെ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു.