ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » മെസ്സി ട്രിക്കില്‍ ബാര്‍സ (Messi magic again)
Bookmark and Share Feedback Print
 
PRO
ലയണല്‍ മെസ്സി ഒരിക്കല്‍ കൂടി ‘ലയണ്‍’ മെസ്സിയായപ്പോള്‍ സ്പാനിഷ് ലീഗില്‍ ബാര്‍സലോണ വീണ്ടും വിജയവീഥിയില്‍. മെസ്സിയുടെ ഹാട്രിക്കില്‍ വലന്‍‌സിയയെ എതിരില്ലാത്ത മൂന്നു ഗോളിന് കീഴടക്കിയാണ് പോയന്‍റ് പട്ടികയില്‍ ബാര്‍സ റയലിനൊപ്പം ഒന്നമതെത്തിയത്. ഗോള്‍ ശരാശരിയില്‍ ഇപ്പോഴും റയല്‍ തന്നെയാണ് ഒന്നാമത്. ഗോള്‍‌രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം 55 ആം മിനുറ്റില്‍ സാവിയുടെ പാസില്‍ നിന്ന് മെസ്സി ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു.

78 ആം മിനുറ്റില്‍ ഹെന്‌റിയുടെ ലോംഗ് ബഓള്‍ പിടിച്ചെടുത്ത് ഗോളിലേക്ക് നിറയൊഴിച്ച മെസ്സി ബാര്‍സയുടെ ലീഡ് രണ്ടാക്കി. അധികം കഴിയാതെ മെസ്സി ഹട്രിക് തികച്ചു. ഒപ്പം ബാര്‍സ വിജയവും ഉറപ്പിച്ചു. ഈ ഹാട്രിക്കോടെ സ്പാനിഷ് ലീഗില്‍ മെസ്സിയുടെ ഗോള്‍ നേട്ടം 22 ആയി.

റയലിനും ബാര്‍സയ്ക്കും 26 കളികളില്‍ നിന്ന് 65 പോയന്‍റ് വീതമാണുള്ളത്. മറ്റൊരു മത്സരത്തില്‍ വില്ലാഡോലിഡിനെ ഒന്നിനെതിരെ നാലു ഗോളില്‍ തകര്‍ത്താണ് റയല്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നത്.ഗൊണ്‍സാലോ ഹിഗ്വൈന്‍ റയലിനു വേണ്ടി ഹാട്രിക് നേടി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍