ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ആഫ്രിക്കയില്‍ ബെക്കാം ഇല്ലാത്ത ലോകകപ്പ് (Beckham faces World Cup heartbreak after rupturing Achilles)
Bookmark and Share Feedback Print
 
PRO
ലണ്ടന്‍:
ആ മോഹം പൊലിഞ്ഞു. ജൂണില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളില്‍ ഇംഗ്ലണ്ട് ജഴ്സിയില്‍ ഡേവിഡ് ബെക്കാം ഉണ്ടാവില്ല. ഞായറാഴ്ച ഇറ്റാലിയന്‍ ലീഗായ സീരി എയില്‍ ചൈവോയ്ക്കെതിരായ മത്സരത്തില്‍ കാലിന്‍റെ ഉപ്പൂറ്റിയ്ക്കേറ്റ പരുക്കാണ് തുടര്‍ച്ചയായ നാലാം ലോകകപ്പെന്ന ബെക്കാ‍മിന്‍റെ സ്വപ്നത്തിന് ഫൈനല്‍ വിസില്‍ മുഴക്കിയത്.

ബെക്കാമിന്‍റെ പരുക്ക് ഗുരുതാമാണെന്നും ലീഗിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ അദ്ദേഹത്തിന്‍റെ സേവനം ലഭ്യമാകില്ലെന്നും മിലാന്‍ അധികൃതര്‍ പറഞ്ഞു. മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ട ബെക്കാമിന് ശസ്ത്രക്രിയ വേണ്ടി വരും. ശസ്ത്രക്രിയയ്ക്കായി ബെക്കാം ഇന്ന് ഫിന്‍‌ലന്‍ഡിലേക്ക് പോകും.

ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തിന് മൂന്നു മുതല്‍ അഞ്ചു മാസം വരെ വിശ്രമം വേണ്ടി വരുമെന്നാണ് കരുതുന്നത്. ഇതോടെ ലോകകപ്പിന് മുന്‍പ് ബെക്കാമിന് ശാ‍രീരികക്ഷമത തെളിയിച്ച് കളത്തില്‍ മടങ്ങിയെത്താന്‍ കഴിയില്ലെന്ന് ഉറപ്പായി. ഇംഗ്ലണ്ട് ലോകകപ്പ് ടീമില്‍ ഇടം നേടുകയെന്ന ലക്‍ഷ്യം സാക്ഷാത്കരിക്കാന്‍ വേണ്ടിയാണ് യു എസ് മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബ് ലോസാഞ്ചല്‍‌സ് ഗ്യാലക്സിയുടെ താരമായ ബെക്കാം വായ്പാടിസ്ഥാനത്തില്‍ എ സി മിലാന് വേണ്ടി കളിക്കുന്നത്.

34കാരനയ ബെക്കാം ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ടീമിലുണ്ടാവുമെന്ന് കോച്ച് ഫാബിയോ കാപ്പെല്ലോ സൂചന നല്‍കുകയും ചെയ്തിരുന്നു. അടുത്തിടെ ഈജിപ്തിനെതിരായ സൌഹൃദമത്സരത്തില്‍ കാപ്പെല്ലൊ ബെക്കാമിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം കൂടിയാണ് ബെക്കാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍