ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ഇന്ത്യാ-പാക് ഹോക്കി പരമ്പര പുനരാരംഭിക്കും (India and Pakistan agrees to restrart hockey series)
Bookmark and Share Feedback Print
 
PRO
മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലച്ചുപോയ കായിക ബന്ധം പുന:സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യാ-പാക് ഹോക്കി പരമ്പര പുനരാരംഭിക്കാന്‍ ധാരണയായി. ഇന്ത്യന്‍ ഒളിപിക് അസോസിയേഷന്‍ പ്രസിഡന്‍റ് സുരേഷ് കല്‍‌മാഡിയും പാക് ഹോക്കി ഫെഡറേഷന്‍ ഭാരവാഹികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇരുരാജ്യങ്ങളിലെയും നാലു ടീമുകളെ ഉള്‍പ്പെടുത്തി ഹോക്കി ലീഗ് തുടങ്ങാനും ചര്‍ച്ചയില്‍ തീരുമാനമായി.

പരമ്പരയുടെ തീയതികളും ബാക്കി വിശദാംശങ്ങളും പിന്നീട് തീരുമാനിക്കും. ഇന്നലെ പാക് ഹൈക്കമീഷണര്‍ ഹോക്കി ടീമിന് നല്‍കിയ വിരുന്നില്‍ സുരേഷ് കല്‍‌മാഡി പങ്കെടുത്തിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഹോക്കി പരമ്പര പുനരാരംഭിക്കുന്നതിനെക്കുറിച്ച് പാക് ഹോക്കി ഫെഡറേഷന്‍ മേധാവി ഷാഹിദ് മാലിക്ക് കല്‍മാഡിയെ ധരിപ്പിച്ചിരുന്നു.

2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധങ്ങള്‍ നിലച്ചത്. ഇതിനുശേഷം ആദ്യമായാണ് പാകിസ്ഥാന്‍ ടീം ലോകകപ്പില്‍ കളിക്കാനായി ഇന്ത്യയിലെത്തിയത്. പാക് ടീമിനെ ഇന്ത്യയില്‍ കളിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ശിവസേന അടക്കമുള്ള കക്ഷികള്‍ പ്രക്ഷോഭം നടത്തിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍