പാക് ടീമിനെ കാത്തിരിക്കുന്നത് ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
കറാച്ചി, ബുധന്‍, 10 മാര്‍ച്ച് 2010( 10:23 IST )
PRO
ലോകകപ്പ് ഹോക്കിയിലെ ദയനീയ തോല്‍വികള്‍ക്കുശേഷം നാട്ടില്‍ തിരിച്ചെത്തുന്ന പാക് ഹോക്കി ടീമിനെ കാത്തിരിക്കുന്നത് ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍. പാര്‍ലമെന്‍റിലെ കായികകാര്യങ്ങള്‍ക്കായുള്ള നാഷണല്‍ അസംബ്ലിയാണ് പാക് ടീം അധികൃതരെയും ടീം അംഗങ്ങളെയും ചോദ്യം ചെയ്യുക.
ഈ മാസം അവസാനത്തോടെ പാകിസ്ഥാന്‍ ഹോക്കി ഫെഡറേഷന്‍ അധികൃതരെയും ടീം അംഗങ്ങളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് ദേശീയ അസംബ്ലി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജംഷദ് ദസ്തി പറഞ്ഞു. ലോകകപ്പില്‍ പാക് ടീമിന്‍റെ പ്രകടനത്തില്‍ നിരാശയുണ്ടെന്നും ടീമില്‍ ചില അഴിച്ചുപണികള്‍ ആവശ്യമാണെന്നും ദസ്തി വ്യക്തമാക്കി.
അതേസമയം തോല്‍വിയെ തുടര്‍ന്ന് മുന്‍ പാക് താരങ്ങളും ഫെഡറേഷനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഫെഡറേഷന്‍ സെക്രട്ടറി ആസിഫ് ബജ്‌വയാണ് തോല്‍വിക്ക് ഉത്തരവാദിയെന്ന് 1978ല്‍ പാക് ടീമിന് ലോകകപ്പ് നേടിക്കൊടുത്ത മുന്‍ നായകന്‍ ഇസ്ലാഹുദ്ദീന്‍ സിദ്ദീഖി പറഞ്ഞു.
ടൂര്‍ണമെന്‍റിലെ പാക് ടീം മാനേജരായും സൂപ്പര്‍ പരിശീലകനായും ബജ്‌വ രംഗത്തു വരികയായിരുന്നുവെന്നും സിദ്ദീഖി ആരോപിച്ചു. ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യക്കെതിരെ അടക്കം അഞ്ച് മത്സരങ്ങളില്‍ നാലും പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. 12 രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്‍റില്‍ 11,12 സ്ഥാനങ്ങള്‍ക്കായിയാണ് ഇനി പാകിസ്ഥാന്‍റെ മത്സരം.