ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ബെക്കാം വീണ്ടും മാഞ്ചസ്റ്റര്‍ മണ്ണില്‍ (Beckham not 'freaked out' over champions league game against Man U)
Bookmark and Share Feedback Print
 
PRO
ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മാഞ്ചസ്റ്ററിന്‍റെ പ്രിയപ്പെട്ട ഏഴാം നമ്പര്‍ താരമായിരുന്ന ഡേവിഡ് ബെക്കാം വീണ്ടും മാഞ്ചസറ്ററിന്‍റെ മണ്ണിലെത്തുന്നു. എന്നാല്‍ ഇത്തവണ മാഞ്ചസ്റ്ററിന് വേണ്ടിയല്ല മാഞ്ചസ്റ്ററിനെതിരെയാണ് ബെക്കാം പോരിനിറങ്ങുന്നത്.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്‍റെ രണ്ടാം പാദത്തില്‍ നാളെ എസി മിലാന്‍ മാഞ്ചസ്റ്ററിനെ നേരിടുമ്പോള്‍ വൈകാരികമായി ഒട്ടേറെ പ്രാധാന്യമുള്ള മത്സരം കൂടിയായിരിക്കും ബെക്കാമിനത്. ഒരിക്കല്‍ മാഞ്ചസ്റ്ററിനു വേണ്ടി കളിക്കുക എന്നത് തന്‍റെ സ്വപ്നമായിരുന്നുവെന്ന് ബെക്കാം പറഞ്ഞു. എന്നാല്‍ ഒരിക്കലും മാഞ്ചസ്റ്ററിന്‍റെ മണ്ണില്‍ മാഞ്ചസ്റ്ററിനെതിരെ പോരിനിറങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല.

ഇപ്പോള്‍ അതും സംഭവിച്ചിരിക്കുന്നു. എന്നാല്‍ മിലാന് വേണ്ടി കളിക്കുമ്പോള്‍ താന്‍ 100 ശതമാനവും തന്‍റെ ടീമിനു വേണ്ടി സമര്‍പ്പിക്കുമെന്ന് ബെക്കാം പറഞ്ഞു. മാഞ്ചസ്റ്റര്‍ കളിക്കാരനായിരിക്കുക എന്നാല്‍ എന്താണെന്ന് എനിക്കറിയാം. എന്നും ഞാന്‍ മാഞ്ചസ്റ്ററിന്‍റെ വിജയം മാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളു. എന്നാല്‍ ആദ്യമായി ഞാന്‍ മാഞ്ചസ്റ്ററിന്‍റെ പരാജയം ആഗ്രഹിക്കുകയാണ്.

മാഞ്ചസ്റ്റര്‍ പരിശീലകന്‍ അലക്സ് ഫെര്‍ഗുസനുമായി തനിക്കിപ്പോള്‍ ഭിന്നതയൊന്നും ഇല്ലെന്നും ബെക്കാം പറഞ്ഞു. അദ്ദേഹം ഫുട്ബൊള്‍ കണ്ട ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളാണെന്നും ബെക്കാം കൂട്ടിച്ചേര്‍ത്തു. ആദ്യ പാദത്തില്‍ മിലാന്‍ സ്വന്തം മൈതാനത്ത് മാഞ്ചസ്റ്ററിനോട് 2-3ന് പരാജയപെട്ടിരുന്നു.

പത്തു വര്‍ഷം മാഞ്ചസ്റ്റര്‍ ജഴ്സിയില്‍ കളിച്ചിട്ടുള്ള ബെക്കാം ആറ് പ്രീമിയര്‍ ലീഗ് കിരീട നേട്ടത്തിലും രണ്ട് എഫ് എ കപ്പ്, ഒരു ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടങ്ങളിലും പങ്കാളിയായിരുന്നു. യു എസ് മേജര്‍ ലീഗ് സോക്കറിലെ ലോസാഞ്ചല്‍ ഗ്യാലക്സിയുടെ താരമായ ബെക്കാം ഇപ്പൊള്‍ വായ്പാടിസ്ഥാനത്തിലാണ് മിലാനില്‍ കളിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍