ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » സഡന്‍ ഡെത്തിന്‍റെ ഞെട്ടല്‍ മാറാതെ ബ്രസീല്‍ (Brazil in shock over strange death of footballer)
Bookmark and Share Feedback Print
 
PRO
ബ്രസീലിയന്‍ ഇന്‍ഡോര്‍ ഫുട്ബോള്‍താരം കളിക്കിടെ ഉണ്ടായ അപകടത്തില്‍ മരിച്ചതിന്‍റെ ഞെട്ടലിലാണ് ബ്രസീലും ഫുട്ബോള്‍ ലോകവും. ബ്രസീലിലെ പരാനയില്‍ ഗുവാരപുവ സ്പോര്‍ട്ടിംഗ് അത്‌ലറ്റിക് ക്ലബ്ബും പല്‍‌മേരിയ ജുന്‍ഡിയായും തമ്മില്‍ ഞായറാഴ്ച നടന്ന സൗഹൃദ മത്സരത്തിനിടെയുണ്ടായ അപകടത്തിലാണ് ഇരുപത്തിമൂന്നുകാരനായ റോബ്സണ്‍ റോച്ച കോസ്റ്റ മരണമടഞ്ഞത്.

പന്തുമായി എതിര്‍ ഗോള്‍വല ലക്‍ഷ്യമാക്കി മുന്നേറവെ പ്രതലത്തിലെ ഒരു ചെറിയ മര കഷ്‌ണത്തില്‍ കോസ്റ്റ കാലുടക്കി വീഴുകയായിരുന്നു. താഴെ വീണ കോസ്റ്റയുടെ തുടയിലൂടെ ഇന്‍ഡോര്‍ ഗ്രൗണ്ടിലെ തടികൊണ്ടുണ്ടാക്കിയ തറയുടെ ഒരു ഭാഗം വയറിലേക്ക്‌ തുളച്ചു കയറി. ആന്തരിക രക്തസ്രാവം ഉണ്ടായ റോബ്സനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷവും കോസ്റ്റയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്കായില്ല.

അപകടം നേരില്‍ക്കണ്ട സഹതാരങ്ങള്‍ ഈപ്പോഴും ആ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല. കമിഴ്ന്നടിച്ച് തറയില്‍ വീണ കോസ്റ്റ അലറി വിളിച്ചെങ്കിലും പലതാരങ്ങല്‍ക്കും എന്താണ് സംഭവിച്ചതെന്ന് ആദ്യം വ്യക്തമായില്ല. തറയിലെ ഇളകി നിന്ന തടിയുടെ ഭാഗമാണ് കോസ്റ്റയുടെ തുടയിലൂടെ തുളച്ചുകയറിയത്. മരപ്രതലത്തിന്റെ കഷ്‌ണം ശരീരത്തില്‍ തുളച്ചു കയറിയുണ്ടായ രക്തസ്രാവമായിരിക്കാം മരണകാരണമെന്ന്‌ കരുതപ്പെടുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍