ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ഗൂസ് ഹിഡിംഗ് നൈജീരിയന്‍ പരിശീലകനായേക്കും (Nigeria claim Hiddink interest)
Bookmark and Share Feedback Print
 
PRO
റഷ്യന്‍ ദേശീയ ഫുട്ബോള്‍ ടീമിന്‍റെ പരിശീലകനായ ഗൂസ് ഹിഡിംഗ് നൈജീരിയന്‍ ദേശീയ ഫുട്ബോള്‍ ടീമിന്‍റെ പരിശീലകനായേക്കുമെന്ന് സൂചന. നൈജീരിയന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ഹിഡിംഗ് താല്‍‌പ്പര്യം പ്രകടിപ്പിച്ചതായി നൈജീരിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.

ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലെ നിരാശജനകമായ പ്രകടനത്തെ തുടര്‍ന്ന് നിലവിലെ പരിശീലകനായ ഷിയാബു അമൊഡുവിന് സ്ഥാനം നഷ്ടമാവുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ലോകകപ്പിന് മുന്നോടിയായി ഹിഡിംഗിനെ പരിശീലക സ്ഥാനത്ത് നിയമിക്കാന്‍ നൈജീരിയ ആലോചിക്കുന്നത്.

ബയേണ്‍മ്യൂണിക് പരിശീലകനായ ലൂയിസ് വാന്‍ ഗാല്‍ നൈജ്ജിരിയന്‍ പരിശീലകനായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ട്. ഹിഡിംഗ് പരിശീലിപ്പിക്കുന്ന റഷ്യന്‍ ടീം ലോകകപ്പിന് യോഗ്യത നേടാഞ്ഞതോടെ ആദേഹം റഷ്യ വിടാനൊരുങ്ങുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഹിഡിംഗിനെ റാഞ്ചാനായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളും മത്സരം തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന. 2011 ലോകകപ്പ് കഴിയാതെ ഹിഡിംഗിനെ വിട്ടയയ്ക്കില്ലെന്നായിരുന്നു നേരത്തെ റഷ്യന്‍ കായിക അധികൃതര്‍ സ്വീകരിച്ചിരുന്ന നിലപാട്. എന്നാല്‍ ലോകകപ്പിന് യോഗ്യത നേടാന്‍ റഷ്യയ്ക്കായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഹിഡിംഗ് റഷ്യയുടെ പരിശീലകവേഷം ഉപേക്ഷിക്കാന്‍ തയ്യാറാവുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍