ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ലിവര്‍പൂള്‍ സ്വന്തമാക്കാനില്ലെന്ന് അംബാനി (RIL denies Mukesh Ambani's bid for Liverpool Football Club)
Bookmark and Share Feedback Print
 
PRO
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍‌നിര ക്ലബ്ബായ ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ റിലയന്‍സ് വക്താവ് നിഷേധിച്ചു. ലിവര്‍പൂളിനെ സ്വന്തമാക്കാനായി റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി രംഗത്തെതിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും റിലയന്‍സ് അറിയിച്ചു.

മുകേഷ് അംബാനിയ്ക്ക് പുറമെ സഹാറ ഗ്രൂപ്പ് ചെയര്‍മാ‍ന്‍ സുബ്രതൊ റോയിയും ലിവര്‍പൂളിനായി രംഗത്തു വന്നിട്ടുണ്ടെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലിവര്‍പൂള്‍ ഓഹരികളില്‍ 51ശതമാനം പങ്കാളിത്തം സ്വന്തമാക്കാനാണ് ഇരുവരുടെയും ശ്രമെമെന്നായിരുന്നു ടൈംസിന്‍റെ വെളിപ്പെടുത്തല്‍.

ആരാധകരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവിനെ തുടര്‍ന്നാണ് ലിവര്‍പൂളിന്‍റെ ഉടമസ്ഥരായ ജോര്‍ജ് ഗില്ലെറ്റും ടോം ഹിക്സും ക്ലബ്ബ് വില്‍ക്കാനൊരുങ്ങുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ലിവര്‍പൂളിന്‍റെ 51 ശതമാനം ഓഹരിയ്ക്ക് പകരമായി 237 മില്യണ്‍ പൌണ്ട് കടം അടച്ചു തീര്‍ക്കാമെന്നാണ് റിലയന്‍സും സഹാറയും വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍