ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » വനേസയുടെ മുഖം കാണേണ്ടെന്ന് ബ്രിഡ്ജ് (I NEVER WANT TO SEE HER FACE AGAIN)
Bookmark and Share Feedback Print
 
PRO
ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം മുന്‍‌ നായകന്‍ ജോണ്‍ ടെറിയുമായി ബന്ധപ്പെടുത്തി പേരുവന്ന തന്‍റെ കാമുകി വനേസ പെറോണ്‍സെലിന്‍റെ മുഖം ഇനി കാണേണ്ടെന്ന് ഇംഗ്ലണ്ട് ടീമിലെ ടെറിയുടെ സഹതാരം വെയ്ന്‍ ബ്രിഡ്ജ്.

ടെറിയുമായി വനേസയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തനിക്കുണ്ടാക്കിയ നാണക്കേട് മാറില്ലെങ്കിലും മൂന്നു വയസുകാരന്‍ മകന്‍ ജെയ്ഡനു വേണ്ടി എല്ലാം മറക്കാന്‍ ശ്രമിക്കുകയാണെന്നും ബ്രിഡ്ജ് പറഞ്ഞു.

താന്‍ ബ്രിഡ്ജിനെ ഇപ്പോഴും സ്നേഹിക്കുന്നുവെന്ന വനേസയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ബ്രിഡ്ജ്. ബ്രിഡ്ജ് വനേസയെ ഇനിയൊരിക്കലും കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബ്രിഡ്ജിന്‍റെ സുഹൃത്ത് വ്യക്തമാക്കി.

പ്രമുഖ മോഡല്‍ കൂടിയായ വനേസ ടെറിയുമായി അടുപ്പത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് ബ്രിഡ്ജുമായുള്ള വേര്‍പിരിയലില്‍ കലാശിച്ചത്. മകനെ വിട്ടുകൊടുത്തില്ലെങ്കില്‍ വനേസയുമായി ബ്രിഡ്ജിന് ഇനി യാതൊരു ബന്ധവുമുണ്ടാവില്ലെന്നും ബ്രിഡ്ജിന്‍റെ അടുത്ത സുഹൃത്ത് വ്യക്തമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍