ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ മുകേഷ് അംബാനി (Mukesh Ambani bidding for Liverpool football club)
Bookmark and Share Feedback Print
 
PRO
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍‌നിര ക്ലബ്ബായ ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും സഹാറ ഗ്രൂപ്പ് ചെയര്‍മാ‍ന്‍ സുബ്രതൊ റോയിയും രംഗത്ത്. ലിവര്‍പൂള്‍ ഓഹരികളില്‍ 51ശതമാനം പങ്കാളിത്തം സ്വന്തമാക്കാനാണ് ഇരുവരുടെയും ശ്രമം. അമേരിക്കക്കാരായ ജോര്‍ജ് ഗില്ലെറ്റും ടോം ഹിക്സുമാണ് ഇംഗ്ലീഷ് ഫുട്ബോളിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ ലിവര്‍പൂളിന്‍റെ നിലവിലെ ഉടമസ്ഥര്‍.

ആരാധകരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവിനെ തുടര്‍ന്നാണ് ഇരുവരും ക്ലബ്ബിനെ വില്‍ക്കാനൊരുങ്ങുന്നതെന്നാണ് സൂചന. അതേസമയം ദുബായ് ഇന്‍റര്‍നാഷണല്‍ കാപ്പിറ്റലും ലിവറിനെ സ്വന്തമാക്കാനായി രംഗത്തുവന്നിട്ടുണ്ട്. നിരവധി പേര്‍ ലിവര്‍പൂളിനായി രംഗത്തു വന്നിട്ടുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ കോടീശ്വരനായ മുകേഷ് അംബാനിയ്ക്ക് തന്നെയാണ് ഏറ്റവും കൂടുതല്‍ സാധ്യതയെന്നാണ് സൂചന.

ലിവര്‍പൂളിന്‍റെ 51 ശതമാനം ഓഹരിയ്ക്ക് പകരമായി 237 മില്യണ്‍ പൌണ്ട് കടം അടച്ചു തീര്‍ക്കാമെന്നാണ് റിലയന്‍സും സഹാറയും വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ലിവര്‍പൂളിനെ അംബാനി സ്വന്തമാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ക്ലബ് ചീഫ് എക്സിക്യൂട്ടീവ് ക്രിസ്റ്റ്യന്‍ പര്‍സ്ലോ നിഷേധിച്ചു.

ഇത്തവണത്തെ പ്രീമിയര്‍ ലീഗില്‍ മുടന്തി നീങ്ങുന്ന ക്ലബ്ബിനെ മെച്ചപ്പെടുത്താനായി കൂടുതല്‍ പണം മുടക്കാന്‍ ഉടമസ്ഥരായ ജോര്‍ജ് ഗില്ലെറ്റും ടോം ഹിക്സും തയ്യാറല്ലെന്നും ടൈംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 2008ല്‍ ലിവര്‍പൂളിനെ ലോകത്തിലെ ഏറ്റവും കൂടുതല്‍ മൂല്യമുള്ള നാലു ക്ലബ്ബുകളിലൊന്നായി ഫോര്‍ബ്സ് മാഗസിന്‍ തെരഞ്ഞെടുത്തിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍