ന്യൂയോര്‍ക്ക്, തിങ്കള്‍, 8 ഫെബ്രുവരി 2010( 16:55 IST )
PRO
പരസ്ത്രീ ബന്ധത്തെതുടര്‍ന്ന് ഗോള്‍ഫില്‍ നിന്ന് അനിശ്ചിതക്കാലത്തേക്ക് അവധിയെടുത്ത ടൈഗര്‍ വുഡ്സ് ഉടനൊന്നും ഗോള്‍ഫിലേക്ക് മടങ്ങിയെത്തില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം 17ന് അരിസോണയില്‍ തുടങ്ങുന്ന അസഞ്ചര്‍ ചാമ്പ്യന്‍ഷിപ്പില്‍ വുഡ്സ് കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തായ സ്റ്റീവ് വില്യംസ് പറഞ്ഞു.
ഇത്തരം വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡിന് അനുവദിച്ച അഭിമുഖത്തില്‍ വില്യംസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം കാല്‍മുട്ടിന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം അസഞ്ചര്‍ ചാമ്പ്യന്‍ഷിപ്പിലൂടെയായിരുന്നു വുദ്സ് ഗോള്‍ഫില്‍ തിരിച്ചെത്തിയത്. 2003, 2004, 2008 വര്‍ഷങ്ങളില്‍ വുഡ്സ് ഇവിടെ ചാമ്പ്യനാവുകയും ചെയ്തിരുന്നു.
അമിതമായ കാമാസക്തി നിയന്ത്രിക്കാന്‍ മിസിസിപ്പിയിലെ ഒരു റീഹാബിലിറ്റേഷന്‍ സെന്‍ററിലായിരുന്നു ടൈഗര്‍ വുഡ്സ്. വുഡ്സിനെ വീട്ടിലേക്ക് മടക്കിക്കൊണ്ടുവരാനായി ഭാര്യ എലിന്‍ ഹാറ്റീസ്ബെര്‍ഗില്‍ നിന്നും മിസിസിപ്പിയിലേക്ക് യാത്ര തിരിച്ചതായി അവിടുത്തെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലാണ് വുഡ്സിന്‍റെ പരസ്ത്രീ ബന്ധം മാധ്യമങ്ങള്‍ കുത്തിപ്പൊക്കിയത്. വുഡ്സിന്‍റെ വിവാഹബന്ധം വേര്‍പിരിയുന്നതിന്‍റെ വക്കില്‍ വരെ സംഭവങ്ങള്‍ എത്തിയിരുന്നു.