പരസ്ത്രീ ബന്ധത്തെക്കുറിച്ചുള്ള ആരോപണത്തെ തുടര്‍ന്ന് നായക സ്ഥാനം നഷ്ടമായ ഇംഗ്ലണ്ട് ഫുട്ബോള്‍ താരം ജോണ്‍ ടെറി തന്‍റെ പരസ്ത്രീ ബന്ധങ്ങള്‍ നിഷേധിക്കണമെന്നാവശ്യപ്പെട്ട് ഭാദ്യ ടോണിയെ ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. ബിഗ്ബ്രദര്‍ മത്സരാര്‍ത്ഥിയായിരുന്ന ഓര്‍ലൈത് മക് അലിസ്റ്ററുമായുള്ള തന്‍റെ വഴിവിട്ട ബന്ധം നിഷേധിക്കണമെന്നാണ് ടെറി ഭാര്യയോട് ആവശ്യപ്പെട്ടത്.
ടോണി ഗര്‍ഭിണിയായിരുന്നപ്പോള്‍ അലിസ്റ്ററുമായി ടെറി വഴിവിട്ട ബന്ധത്തിലേര്‍പ്പെട്ടുവെന്നാണ് ആരോപണം. എന്നാല്‍ ടെറിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നുവെന്ന ആരോപണം അലിസ്റ്ററുടെ സുഹൃത്തുക്കള്‍ നിഷേധിച്ചു. ടെറിയുമായി ബന്ധമുണ്ടായിരുന്നെങ്കിലും ടെറിയുടെ വിവാഹ ജീവിതത്തെക്കുറിച്ച് അറിയാവുന്ന അലിസ്റ്റര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിക്കുകയായിരുന്നു.
ടെറിയുമായുളള ബന്ധത്തെക്കുറിച്ച് ഭാര്യ ടോണിയോട് എല്ലാം തുറന്നു പറയാന്‍ അലിസ്റ്റര്‍ ആഗ്രഹിച്ചിരുന്നുവെന്നും അലിസ്റ്ററുടെ സുഹൃത്തുക്കള്‍ വ്യക്തമാക്കി.പ്രമുഖ മോഡലും ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിലെ ടെറിയുടെ സഹകളിക്കാരനായ വെയ്ന്‍ ബ്രിഡ്ജിന്‍റെ മുന്‍ കാമുകിയുമായ വനേസ പെറോണ്‍സെലുമായി ടെറി പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് ഇംഗ്ലീഷ് നായകനെ ആദ്യം പ്രതിരോധത്തിലാക്കിയത്. പിന്നീടാണ് മക് അലിസ്റ്ററുമായുള്ള ടെറിയുടെ വഴിവിട്ട ബന്ധങ്ങളും പുറത്തുവന്നത്.