ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ നീലപ്പടയോട്ടം തുടരുന്നു. സ്വന്തം മൈതാനത്ത് ആര്‍സണലിന്‍റെ പീരങ്കിപ്പടയെ എതിരില്ലാത്ത രണ്ട് ഗോളിന് മുക്കി ചെല്‍സി വീണ്ടും പ്രീമിയര്‍ ലീഗ് തലപ്പത്തെത്തി. ദിദിയന്‍ ദ്രോഗ്ബയാണ് ചെല്‍സിയുടെ രണ്ടു ഗോളും നേടിയത്.
കളിയുടെ എട്ടാം മിനിറ്റിലും ഇരുപത്തിമൂന്നാം മിനിറ്റിലുമായിരുന്നു ദ്രോഗ്ബെ വെടിയുതിര്‍ത്തത്‍. 25 മല്‍സരങ്ങളില്‍ നിന്ന് 58 പോയിന്റുമായാണ് ചെല്‍സി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 25 കളികളില്‍ നിന്ന് 56 പോയന്‍റുകളുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം സ്ഥാനത്തായി.
പരാജയത്തൊടെ പീരങ്കിപ്പടയുടെ പ്രീമിയര്‍ ലീഗ് കിരീട പ്രതീക്ഷകള്‍ അവതാളത്തിലായി. ആദ്യ പാദത്തില്‍ സ്വന്തം മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളിന് ചെല്‍സിയോട് ആര്‍സണല്‍ അടിയറവ് പറഞ്ഞിരുന്നു. 25 കളികളില്‍ നിന്ന് 49 പോയന്‍റുളള ആര്‍സണല്‍ മൂന്നാമതാണ്. 44 പോയന്‍റുമായി ലിവര്‍പൂള്‍ ആണ് നാലാമത്.