ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » സെറീനയ്ക്ക് അമ്മയാവാന്‍ മോഹം (Serena Williams wants to become mother)
Bookmark and Share Feedback Print
 
PRO
ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെറീന വില്യംസിന് അമ്മയാവാന്‍ മോഹം. തന്‍റെ കാമുകനും നടനുമായ കോമണോട് സെറീന തന്‍റെ ആഗ്രഹം പങ്കുവെച്ചു കഴിഞ്ഞു. അമ്മയാവണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിലും താനൊരു ഉത്തരവാദിത്തമുള്ള അമ്മയായിരിക്കുമോ എന്നകാര്യത്തില്‍ ടെന്നീസ് രാജ്ഞിയ്ക്ക് അത്ര ഉറപ്പ് പോര. കാരണം ഒരുതവണ പരിശീലനം കഴിഞ്ഞ് കോര്‍ട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ തന്‍റെ അരുമയായിരുന്ന നായക്കുട്ടിയെ കൂടെക്കൂട്ടാന്‍ സെറീന മറന്നു പോയിരുന്നു.

‘എനിക്കൊരു അമ്മയായാല്‍ കൊള്ളാമെന്ന് ഇപ്പോള്‍ ആഗ്രഹമുണ്ട്. എനിക്ക് ഓമനിക്കാന്‍ രണ്ട് നായക്കുട്ടികളുണ്ട്. അവയെ പലപ്പോഴും പലസ്ഥലത്തുംവെച്ച് ഞാന്‍ മറന്നുപോവാറുണ്ട്. എന്‍റെ കുട്ടികളുടെ കാര്യത്തില്‍ ഇത്തരത്തിലുള്ള ഉത്തരവാദിത്തമില്ലായ്മ കാണിക്കാന്‍ ഞാന്‍ ഒരുക്കമല്ല.

ഗര്‍ഭിണികളായ സ്ത്രീകള്‍ ഓരോ തവണയും എന്‍റെ കണ്‍മുന്നിലൂടെ കടന്നു പോകുമ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട്. എനിക്കതിന് കഴിയില്ലെന്ന്. അവരുടെ നടത്തവും ചലനങ്ങളുമെല്ലാം കാണുമ്പോള്‍ എന്‍റെ ഹൃദയമിടിപ്പ് കൂടുകയും ചെയ്യും. ഉടനെ ഒരു അമ്മയാവണമെന്ന് എനിക്കാഗ്രഹമില്ല. എങ്കിലും അധികം താമസിയാതെ ഞാനും ഒരമ്മയാവുമെന്നാണ് പ്രതീക്ഷ’-സെറീന വ്യക്തമാക്കി.

അമ്മയായതിനു ശേഷം ടെന്നീസിലേക്ക് മടങ്ങിയെത്തി ഗ്രാന്‍‌സ്ലാമില്‍ മുത്തമിട്ട് ബെല്‍ജിയം താരം കിം ക്ലൈസ്റ്റേഴ്സ് മാതൃകയായി മുന്നിലുള്ളപ്പോള്‍ സെറീന എന്തിന് അമ്മയാവാന്‍ പേടിക്കണമെന്നാണ് ടെന്നീസ് ലോകം ചോദിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍