ഫുട്ബാള്‍ | കായിക വാര്‍ത്ത | കൗതുക വിവരങ്ങള്‍
പ്രധാന താള്‍ » കായികം » മറ്റു കളികള്‍ » കായിക വാര്‍ത്ത » പ്രീമിയര്‍ ലീഗില്‍ പോയിന്‍റ് പോരാട്ടം മുറുകുന്നു (United go top after crushing Portsmouth)
Bookmark and Share Feedback Print
 
PRO
പ്രീമിയര്‍ ലീഗില്‍ പോയിന്‍റ് പോരാട്ടം മുറുകുന്നു. പോര്‍ട്സ്മൌത്തിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് കീഴടക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നാം സ്ഥാനത്തെത്തിയതോടെയാണ് പോയിന്‍റ് പട്ടികയിലെ പോരിന് പുതിയ ആവേശം കൈവന്നത്.

ഇരുപത്തിയഞ്ചുകളികളില്‍ നിന്നായി അമ്പത്തിയാറുപോയിന്‍റോടെയാണ് മാഞ്ചസ്റ്റര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഇരുപത്തിനാലു കളികളില്‍ നിന്ന് 55 പോയിന്‍റുമായി ചെല്‍‌സി രണ്ടാം സ്ഥാനത്തുണ്ട്. 49 പോയിന്‍റുമായി ആര്‍സനല്‍ ആണ് മൂന്നാം സ്ഥാനത്ത്.

ഇന്ന് ആര്‍സനലിനെതിരെയുള്ള ചെല്‍‌സിയുടെ പ്രകടനമനുസരിച്ചാകും പോയിന്‍റ് പട്ടികയിലെ യുണൈറ്റഡ് ആധിപത്യത്തിന്‍റെ ആയുസ്. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ പീരങ്കിപ്പടയെ കീഴടക്കിയാല്‍ ചെല്‍‌സിക്ക് വീണ്ടും ഒന്നാം സ്ഥാനത്ത് എത്താം. വിജയിക്കുകയാണെങ്കില്‍ പോയിന്‍റ് നില ഉയര്‍ത്തി ചെല്‍‌സിയുടെ രണ്ടാം സ്ഥാനത്തിന് കടുത്ത ഭീഷണി ഉയര്‍ത്താന്‍ ആര്‍സനലിനും കഴിയും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍